Section

malabari-logo-mobile

ഖത്തറില്‍ എക്‌സിറ്റ്‌ പെര്‍മിററ്‌ നിയമം ഈ വര്‍ഷം തന്നെ പാസ്സാക്കും

HIGHLIGHTS : ദോഹ: സ്‌പോണ്‍സര്‍ഷിപ്പ് നിയമവും അതുമായി ബന്ധപ്പെട്ട എക്‌സിറ്റ് പെര്‍മിറ്റ് നിയമവും ഈ വര്‍ഷം പാസ്സാക്കിയേക്കുമെന്ന് തൊഴില്‍ സാമൂഹ്യ വകുപ്പ് മന്ത്രി

DOHA MALABARINEWS copyദോഹ: സ്‌പോണ്‍സര്‍ഷിപ്പ് നിയമവും അതുമായി ബന്ധപ്പെട്ട എക്‌സിറ്റ് പെര്‍മിറ്റ് നിയമവും ഈ വര്‍ഷം പാസ്സാക്കിയേക്കുമെന്ന് തൊഴില്‍ സാമൂഹ്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ സാലെഹ് മുബാറക്ക് അല്‍ ഖുലൈഫി പറഞ്ഞു.
ഓക്‌സ്‌ഫോഡ് ബിസിനസ് ഗ്രൂപ്പിന്റെ ദി റിപ്പോര്‍ട്ട് ഖത്തര്‍ 2015ന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന്റെ നിയമം ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുടമയുമായുള്ള കരാറിന് കീഴിലായിരിക്കണം  ജോലിക്കാരനുണ്ടാവേണ്ടത് എന്ന കാര്യം മാത്രമാണ് തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിരുന്നത്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാനോ രാജ്യം വിട്ടുപോകാനോ വിദേശി ജോലിക്കാര്‍ക്ക് സാധിക്കും. കരാറില്‍ തുടര്‍ന്നു കൊണ്ടിരിക്കെ രാജ്യം വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴി ആഭ്യന്തര മന്ത്രാലയത്തില്‍ അപേക്ഷിച്ചാല്‍ 72 മണിക്കൂറിനകം അപേക്ഷകന് എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചു നല്കും. ഈ മാറ്റങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള നിയമത്തിന് ശുറാ കൗണ്‍സിലിന്റെ അനുമതിയാണ് കാത്തിരിക്കുന്നത്.
കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികളുടെ ശമ്പളം അനുവദിക്കാന്‍ വൈകുന്ന കമ്പനികള്‍ക്ക് ഓരോ തൊഴിലാളിക്കും ഒരു ദിവസത്തിന് വീതം 2000 റിയാല്‍ പിഴ ഈടാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. നിയമം പാസ്സാക്കി ഒരു വര്‍ഷത്തിനകം രാജ്യത്തെ എല്ലാ കമ്പനികളേയും ശമ്പള സുരക്ഷാ സമ്പ്രദായത്തിലേക്ക് മാറ്റും.
കമ്പനികളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ആരോഗ്യ സുരക്ഷാ പരിശോധനകള്‍ നടത്താന്‍ 300 ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തിയാല്‍ അവ കരിമ്പട്ടികയില്‍ ഉള്‍പ്പെടും. നിയമം പാലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ പുതിയ വിസ ഇത്തരം കമ്പനികള്‍ക്ക് അനുവദിക്കുകയുമില്ല.
ചൂടുകാലത്ത് ജൂണ്‍ പകുതി മുതല്‍ ആഗസ്ത് അവസാനം വരെ തൊഴിലാളികളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താറുണ്ട്. ഇക്കാര്യത്തില്‍ നിയമലംഘനം നടത്തിയ 50 കമ്പനികള്‍ക്കെതിരെ പിഴ വിധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലേബര്‍ റിലേഷന്‍ വിഭാഗത്തിന് കീഴില്‍ തൊഴിലാളികളില്‍ നിന്നും പരാതി സ്വീകരിക്കാന്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഏഴ് ഭാഷകളില്‍ തൊഴിലാളികള്‍ക്ക് പരാതികള്‍ നല്കാവുന്നതാണ്.
സ്വകാര്യ മേഖലയില്‍ ഖത്തരികള്‍ക്ക് ജോലി നല്കുന്നത് 20 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!