ഖത്തറില്‍ ഈ മാസം 18 ഇന്ത്യക്കാര്‍ മരിച്ചു

indian embassy Quatar ദോഹ: 2014 ഏപ്രലില്‍

മാസത്തില്‍ ഖത്തറില്‍ 18 ഇന്ത്യക്കാര്‍ മരിച്ചു. ഇന്ത്യന്‍ എംബസി പുറത്ത് വിട്ട് മാസാന്ത്യ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഈ വര്‍ഷത്തില്‍ ആകെ 89 മരണമാണ് സംഭവിച്ചി്ട്ടുള്ളത് എംബസിയുടെ മാസാന്ത്യ ഓപ്പണ്‍ ഹൗസ് ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.  അംബാസഡര്‍ സഞ്ജീവ് അറോറയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരാതികള്‍ സ്വീകരിക്കുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.ഐ സി ബി എഫ് പ്രസിഡന്റ് കരീം അബദുല്ലയും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു.

ഇന്ത്യക്കാരായ 80 പേരാണ് സെന്‍ഡ്രല്‍ ജയിലില്‍ ഇപ്പോള്‍ ഉള്ളത്. ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ 174 പേരുണ്ട്. ഈ വര്‍ഷം ആകെ 1176 പരാതികള്‍ ലേബര്‍ ആന്റ് കമ്യൂണിറ്റി സെക്ഷനില്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ  പരാതികളുടെ എണ്ണം 3558 ആയിരുന്നു. . . ഏപ്രില്‍ മാസത്തില്‍ ഇതുവരെയയായി 15 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്.

ഈ മാസം 34 ഇന്ത്യക്കാരെ ഡീ പോര്‍ട്ടേഷന്‍സെന്ററില്‍നിന്നും നാട്ടിലേക്ക് അയക്കാനുള്ള സൗകര്യങ്ങള്‍ എംബസി ചെയ്തിട്ടുണ്ട്