ഖത്തറില്‍ ആയുര്‍വേദത്തിന്‌ ഔദ്യോഗികഅംഗീകാരം


ayurveda in qutarദോഹ: നമ്മുടെ സ്വന്തം ആയുര്‍വേദത്തിന്‌ ഖത്തറില്‍ അംഗീകാരം കേരളത്തിന്റെ പരമ്പരാത ചികിത്സാരീതിയായ ആയുദര്‍വേദത്തി്‌ന്‌ ഔദ്യോഗികമായി അംഗീകാരം ലഭിച്ച വാര്‍ത്ത പ്രവാസിമലയാളികള്‍ ഏറ്റുവാങ്ങിയത്‌. നാട്ടില്‍ ആയുര്‍വേദ ചികിത്സ ചെയ്‌തുവന്ന പലര്‍ക്കും ഖത്തറിലെത്തുമ്പോല്‍ തുടര്‍ചികിത്സ ചെയ്യാന്‍ കഴിയാത്തതും ചില ആയുര്‍വേദ മരുന്നുകള്‍ കൊണ്ടുവരാന്‍ വിലക്കുള്ളതും ഏരെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു ഖത്തര്‍ ഹെല്‍ത്ത്‌ കെയര്‍ പ്രകാടീഷനേഴ്‌സ്‌ കൗണ്‍സിലാണ്‌ ആയുര്‍വേദത്തിന്‌ അംഗീകാരം നല്‍കിയത്‌

കൂടാതെ ഹോമിയോപ്പതിക്കും അറബ്‌ പരമ്പാരാഗത ചികിത്സാരീതിയായ കൊമ്പുവക്കല്‍ അഥാവാ ഹിജാമ എന്ന ചിക്ത്‌സാരീതിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്‌.പുതിയ സമാന്തര ചികിത്സാരീതികള്‍ പൊതുജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുന്നതിന്‌ ആരോഗ്യ സുപ്രീം കൗണ്‍സിലിന്‍രെ നേതൃത്വത്തില്‍ ശില്‌പശാല രാജ്യമൊട്ടുക്കും സംഘടിപ്പിക്കും കൗണ്‍സിലിന്റെ അംഗീകരമുള്ളവര്‍ക്കും മതിയായ യോഗ്യതയുള്ളവര്‍ക്കും മാത്രമെ മരുന്നുവല്‍പനക്കും ചികിത്സക്കും അനുമതി നല്‍കുകയൊള്ളു.