വെസ്റ്റ് ഏഷ്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ്‌;ഖത്തര്‍ സെമിഫൈനലില്‍

ദോഹ: വെസ്റ്റ് ഏഷ്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച് ഖത്തര്‍ സെമിഫൈനലില്‍ കടന്നു. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന ഗ്രൂപ്പ് മല്‍രത്തില്‍ ആധികാരികമായ ജയമാണ് സൗദിക്കെതിരെ ഖത്തര്‍ നേടിയത്. പതിനാറാം മിനുട്ടില്‍ അള്‍ജീരിയന്‍ വംശജനായ മധ്യനിരതാരം ബൗലേം ഖൗഖിയാണ് ആദ്യഗോള്‍ നേടിയത്. എന്നാല്‍, മുഹമ്മദ് മജ്റാഷിയിലൂടെ മുപ്പതാം മിനുട്ടില്‍ സൗദി ഗോള്‍ മടക്കി. 55ള്‍ാം മിനുട്ടില്‍ ഖൗഖിയുടെ രണ്ടാം ഗോളില്‍ ഖത്തര്‍ വീണ്ടും മുന്നിലത്തെി. മുന്നേറ്റ നിരയിലെ ആദില്‍ അഹമ്മദ് തുടര്‍ച്ചയായി നേടിയ ഗോളുകള്‍ ഖത്തറിന്‍്റെ വിജയം പൂര്‍ണമാക്കി. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഖത്തര്‍ സെമിയില്‍ കടന്നത്. ആദ്യമത്സരത്തില്‍ ഖത്തര്‍ ഫലസ്തീനെ പരാജയപ്പെടുത്തിയിരുന്നു.
പരിചയസമ്പന്നരായ നിരവധി താരങ്ങള്‍ ഉള്‍പ്പെട്ട ഖത്തറിന്‍േറത് മികച്ച പ്രകടനമാണെന്ന് സൗദി കോച്ച് ഖാലിദ് പറഞ്ഞു. സെമിയില്‍ എത്തണമെങ്കില്‍ വിജയം കൂടിയേ തീരു എന്ന തിനാല്‍ ഖത്തറിനെതിരെ ആക്രമണാത്മക ഫുട്ബോളായിരുന്നു ഞങ്ങള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ മികച്ച രീതിയില്‍ തിരിച്ചടിച്ച ഖത്തറിന്‍േറത് അര്‍ഹിച്ച വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം പകുതിയിലായിരുന്നു ഖത്തറിന്‍െറ മികച്ച പ്രകടനം ദൃശ്യമായത്. രണ്ടാം പകുതിയില്‍ ആറ് മിനുട്ടില്‍ മൂന്നു ഗോളുകളാണ് അവര്‍ നേടിയത്.
ആദ്യ മല്‍സരത്തില്‍ ഫലസ്തീനെതിരെ കഷ്ടിച്ച് കടന്നുകൂടിയ ഖത്തര്‍ സൗദിക്കെതിരെ മികച്ച മാര്‍ജിനില്‍ ജയം ലക്ഷ്യമിട്ടിരുന്നു. മൂന്നുഗോള്‍ വ്യത്യാസത്തില്‍ ജയിക്കാന്‍ കഴിഞ്ഞത് ടീമിന്‍െറ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് ഖത്തറി കോച്ച് ജമാല്‍ ബെല്‍മാദി പറഞ്ഞു. കപ്പ് നേടുകയെന്നതാണ് ആത്യന്തിക ലക്ഷ്യം. എന്നാലിപ്പോള്‍ ഞങ്ങള്‍ ചിന്തിക്കുന്നത് സെമിഫൈനല്‍ മല്‍സരത്തെക്കുറിച്ചാണെന്നും ബെല്‍മാദി പറഞ്ഞു