ബ്രിട്ടീഷ് ടീച്ചറെ പീഡിപ്പിച്ച് കൊന്ന ഖത്തരി യുവാവിന്റെ വധശിക്ഷ ശരിവച്ചു

ദോഹ: ബ്രിട്ടീഷ് യുവതിയായ ടീച്ചറെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ ഖത്തരി യുവാവിന്റെ വധശിക്ഷ കോടതി ശരിവെച്ചു. ബ്രിട്ടാഷ് യുവതിയായ ലോറന്‍ പാറ്റഴ്‌സണ്‍(24)ആണ് കൊല്ലപ്പെട്ടത്. കേസില്‍ നേരത്തെ ഖത്തരി യുവാവായ ബാദര്‍ ഹാഷിം ഖമീസ് അബ്ദുല്ലയ്‌ക്കെതിരെ നേരത്തെ വധശിക്ഷ വധിച്ചിരുന്നു. ഇതാണ് പുനര്‍വിചാരണ നടത്തി കോടതി ശരിവച്ചിരിക്കുന്നത്.

തെളിവു നശിപ്പിക്കാൻ സഹായിച്ചുവെന്ന കുറ്റമാണു മുഹമ്മദ് അബ്ദുല്ലയ്ക്കെതിരെയുള്ളത്. 2013 ഒക്ടോബറിൽ വക്രയ്ക്കു സമീപം മരുഭൂമിയിൽ ലോറൻ പാറ്റേഴ്സണിന്റെ മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കേസിലാണു രണ്ടു ഖത്തരി യുവാക്കൾ അറസ്റ്റിലായത്. ദോഹയിലെ ഹോട്ടലിലെ നൈറ്റ് ക്ലബ്ബിൽ പരിചയപ്പെട്ട ലോറനെയും കൂട്ടുകാരിയെയും വീട്ടിൽ കൊണ്ടുവിടാം എന്നു വാഗ്ദാനം ചെയ്തു പുലർച്ചെ ഇരുവരും ചേർന്നു കാറിൽ കൊണ്ടുപോയതായി കൂട്ടുകാരി മൊഴി നൽകിയിരുന്നു.
കൂട്ടുകാരിയെ ഇറക്കിയശേഷം ലോറനെ ബാദർ ഹാഷിം ഖമീമിന്റെ സങ്കേതത്തിലെത്തിച്ചു മാനഭംഗപ്പെടുത്തിയശേഷം കുത്തിക്കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. തുടർന്നു മൃതദേഹം മരുഭൂമിയിലെത്തിച്ചു കുഴി കുഴിച്ചു പെട്രോളൊഴിച്ചു കത്തിച്ചെന്നാണു കേസിലുള്ളത്. സമീപത്തു ക്യാംപ് ചെയ്തിരുന്നവരാണു മൃതദേഹം കണ്ടത്. പിറ്റേന്നു സ്ഥലത്തെത്തിയ യുവാക്കളെ അവിടെനിന്നു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

2014ൽത്തന്നെ കോടതി വധശിക്ഷ വിധിച്ചിരുന്നു. പ്രതിക്കു താൻ ചെയ്ത കാര്യത്തെക്കുറിച്ചു പൂർണബോധ്യമുണ്ടായിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി. വധശിക്ഷ വിധിച്ചെങ്കിലും നടപ്പാക്കുന്നതു ഖത്തറിൽ വിരളമാണ്. ലോറന്റെ മാതാവ് അലിസൺ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.