പിഴയിട്ടിട്ടും ഫലമില്ല;ഖത്തറില്‍ മഞ്ഞബോക്‌സില്‍ വാഹനംനിര്‍ത്തല്‍;ലംഘനം നാനൂറുകവിഞ്ഞു

ദോഹ: രാജ്യത്ത് മഞ്ഞബോക്‌സില്‍ വാഹനം നിര്‍ത്തുന്നതിനെതിരെ പിഴ ഇടാക്കിവരുന്നുണ്ടെങ്കിലും നിയമലംഘം തുടരുന്നത് ഇപ്പോഴും തുടരുകയാണ്. നിലവില്‍ നിയമനടപടി തുടങ്ങിയിട്ടും നിയമലംഘനം നാനൂറിലധികമായിരിക്കുകയാണെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.

മഞ്ഞ ബോക്‌സില്‍ വാഹനം നിര്‍ത്തുന്നവര്‍ക്ക് 500 റിയാലാണ് പിഴ. ഇതിനുപുറമെ മൂന്ന്‌പോയിന്റ് കുറയ്ക്കുകയും ചെയ്യും. 2007 ലെ 19 ാം നമ്പര്‍ നിയമപ്രകാരമാണ് പിഴ ഈടാക്കുന്നത്. മഞ്ഞ ബോക്‌സില്‍ വാഹനം നിര്‍ത്തുന്നത് ഇന്റര്‍സെക്ഷനുകളിലെ ഗതാഗത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് ഫസ്റ്റ് ലെഫ്.അഹമ്മദ് അലി അല്‍ ഖുവാരി പറഞ്ഞു. ഇന്റര്‍സെക്ഷനിലെ സിഗ്നലില്‍ പച്ച ലൈറ്റ് തെളിയുമ്പോള്‍ .വാഹനം മഞ്ഞബോക്‌സില്‍ നിര്‍ത്തുന്നത് പിറകെവരുന്ന വാഹനങ്ങള്‍ തടസ്സം ഉണ്ടാക്കുകയും ഗതാഗത കുരുക്ക് കാരണമാവുകയും ചെയ്യും. ഇത്തത്തിലുള്ള ലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് വാഹനാപകടത്തിനും കാരണമാകും. ഇന്റര്‍സെക്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറക്കണ്ണുകള്‍ ഇത്തരം ലംഘനങ്ങള്‍ വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യും.

ഇന്റര്‍സെക്ഷനുകളില്‍ ക്യാമറ പകര്‍ത്തുന്നത് വാഹനങ്ങളുടെ മൂന്ന് ചിത്രങ്ങളാണ്. നമ്പര്‍ പ്ലേറ്റിന്റെയും വാഹനത്തിന്റെയും വാഹനത്തിന്റെ പൊസിഷനും മഞ്ഞബോക്‌സില്‍ വാഹനംനില്‍ക്കുന്ന സ്ഥലവുമാണ് ക്യാമറ പകര്‍ത്തുന്നത്. മെട്രോഷിന്റെ ഉപയോക്താവാണ് വാഹന ഉടമയെങ്കില്‍ ലംഘനം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ലംഘനവും അടയ്‌ക്കേണ്ട പിഴ തുകയും സംബന്ധിച്ച സന്ദേശം മൊബൈലിലെത്തും.

അതെസമയം മഞ്ഞബോക്‌സില്‍ വാഹനം നിര്‍ത്തുന്ന ലംഘനം വര്‍ധിക്കുന്നതിനാല്‍ ഇത്തരം ലംഘനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ ഗതാഗതവകുപ്പ് ശക്തമായ നടപടികള്‍ തയ്യാറാക്കി വരികയാണെന്ന് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി വ്യക്തമാക്കി.