ഖത്തറില്‍ മഞ്ഞബോക്‌സില്‍ വാഹനം നിര്‍ത്തിയാല്‍ ആയിരം റിയാല്‍വരെ പിഴ

ദോഹ: രാജ്യത്ത് റോഡിലെ മഞ്ഞബോസില്‍ വാഹനം നിര്‍ത്തിയാല്‍ ആയിരം റിയാല്‍വരെ പിഴയടയ്ക്കണമെന്ന് ഗതാഗത വകുപ്പ്. മഞ്ഞബോക്‌സില്‍ വാഹനം നിര്‍ത്തുന്നവരെ കണ്ടെത്താന്‍ പരിശോന ഊര്‍ജിതമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. മഞ്ഞബോക്‌സില്‍ വാഹനം നിര്‍ത്തുന്നവരെ കണ്ടെത്താന്‍ കൂടുതല്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മഞ്ഞബോക്‌സില്‍ വാഹനം നിര്‍ത്തുന്നവര്‍ കര്‍ശന നടപടികളും നേരിടേണ്ടി വരുമെന്ന് ഗതാഗതവകുപ്പിലെ ഗതാഗത ബോധവത്കരണവിഭാഗം മേധാവി ലെഫ. ഫഹദ് അല്‍ അബ്ദുല്ല വ്യക്തമാക്കി.

ഇന്റര്‍സെക്ഷനിലെ സിഗ്നലില്‍ പച്ച ലൈറ്റ് തെളിയുമ്പോള്‍ വാഹനം മഞ്ഞബോക്‌സില്‍ നിര്‍ത്തുന്നത് പിറകെവരുന്ന വാഹനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യും. ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് വാഹനാപകടത്തിനും കാരണമാകും. ഇന്റര്‍സെക്ഷനുകളില്‍ സ്ഥാപിച്ചിരിന്ന ക്യാമറ കണ്ണുകള്‍ ഇത്തരം ലംഘനങ്ങള്‍ വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യും. ഇന്റര്‍സെക്ഷനുകളില്‍ വാഹനങ്ങളുടെ മൂന്ന് ചിത്രങ്ങളാണ് ക്യാമറ പകര്‍ത്തുന്നത്. നമ്പര്‍ പ്ലേറ്റിന്റേയും വാഹനത്തിന്റെയും വാഹനത്തിന്റെ പൊസിഷനും മഞ്ഞബോക്‌സില്‍ വാഹനം നില്‍ക്കുന്ന സ്ഥലവുമാണ് ക്യാമറ പകര്‍ത്തുന്നത്. വാഹന ഉടമ മെട്രാഷിന്റെ ഉപയോക്താവാണെങ്കില്‍ ലംഘം നടത്തി അടുത്ത സമയത്തുതന്നെ പിഴയടയ്‌ക്കേണ്ട തുകയെയും സംബന്ധിച്ച സന്ദേശം മൊബൈലില്‍ എത്തു.

വലതുവശത്തുകൂടി വാഹനങ്ങളെ മറികടക്കുന്നത് കണ്ടെത്താന്‍ കൂടുതല്‍ ക്യാമറകള്‍സ്ഥാപിക്കുമെന്നും അല്‍ അബ്ദുല്ല പറഞ്ഞു. നിയമലംഘകര്‍ക്ക് ആയിരം റിയാല്‍വരെയാണ് പിഴ ചുമത്തുക എങ്കിലും വാഹനം ഒരാഴ്ച ജപ്തി ചെയ്യുകയും ചെയ്യും. മഞ്ഞവരയില്‍ വാഹനം നിര്‍ത്തുന്നവര്‍ക്ക് പിഴത്തുകയില്‍ അമ്പത് ശതമാനം ഇളിവിന്റെ ആനുകൂല്യം ലഭിക്കുകയുമില്ല. എല്ലാ കാര്‍ ട്രെയിലര്‍, കാരവാന്‍ ഉടമകള്‍ ഗതാഗതവകുപ്പില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കണമെന്നും അദേഹം നിര്‍ദേശിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദര്‍ബ് അല്‍ സായിയില്‍ ഗതാഗതവകുപ്പിന്റെ പവലിയനില്‍ റോഡ് സുരക്ഷാ ബോധവത്കരണത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദേഹം പറഞ്ഞു.