ലോകപ്പ് ഫുട്‌ബോള്‍ നടത്തിപ്പിന് ഒരുതരത്തിലുള്ള പ്രതിസന്ധിയും ഇല്ല;ഖത്തര്‍

ദോഹ:രാജ്യത്തിനെതിരെ സൗദി സഖ്യ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതോടെ ഖത്തറില്‍ നടത്താനിരിക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി ആശയകുഴപ്പങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ യാതൊരു പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കും.

സൗദി അറേബ്യ, യുഎഇ , ഈജിപ്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള വ്യോമ, ജലഗതാഗതങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ കൊണ്ടുവരാന്‍ മറ്റുമാര്‍ങ്ങള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ ലേകകപ്പ് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാനി വ്യക്തമാക്കി.

ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ നിര്‍മ്മിക്കുന്നത് എട്ട് സ്‌റ്റേഡിയങ്ങളാണ്. ഈ സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണം 2020 ഓടെ പൂര്‍ത്തിയാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles