വേള്‍ഡ് കപ്പ് ഫുട്‌ബോള്‍; വിമാനടിക്കറ്റുകള്‍ രണ്ടുവര്‍ഷം മുന്‍പേ ബുക്ക് ചെയ്യാന്‍ നിര്‍ദേശം

ദോഹ: രാജ്യത്ത് നടക്കാനിരിക്കുന്ന 2022 ലെ വേള്‍ഡ്കപ്പ് ഫുഡ്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് വര്‍ഷം മുന്‍പു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരും. ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കറാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ മറ്റ് എയര്‍ലൈനുകള്‍ ഗണ്യമായി നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശമെന്നും അദേഹം വ്യക്തമാക്കുന്നു. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് ഫുട്‌ബോള്‍.

ലോകകപ്പിന് എത്തുന്നവരെ മാത്രമല്ല ഈ സമയത്ത് മറ്റ് യാത്രക്കാരെയും ഉള്‍പ്പെടുത്തേണ്ടി വരും എന്നത് കടുത്ത സമ്മര്‍ദ്ദമാണ് എയര്‍വേസ് അഭിമുഖീകരിക്കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ . ക്രിസ്തുമസ് കാലത്ത് സാധാരണയായി നല്ല തിരക്കാണ് അനുഭവപ്പെടാറുള്ളത്. സാധരാണ ഗതിയില്‍ എയര്‍ലൈനുകള്‍ 48-50 ആഴ്ച മുന്‍പാണു ടിക്കറ്റുകള്‍ ബുക്കിങ് അനുവദിച്ച് തുടങ്ങാറുള്ളത്. ഖത്തര്‍ എയര്‍വേസ് ഫിഫയുടെ ഒഫീഷ്യല്‍ എയര്‍ലൈനാണ് അതുകൊണ്ട്തന്നെ ഫിഫയുമായി ഖത്തര്‍ എയര്‍വേസിനുള്ള പ്രതിബദ്ധത മുതലെടുക്കാനും കാര്യമായി നരിക്ക് ഉയര്‍ത്താനും മറ്റ് എയര്‍ ലൈനുകള്‍ ഈ അവസരത്തില്‍ ശ്രമിച്ചേക്കും.

ലോകകപ്പ് കാണാന്‍ എത്തുന്നവര്‍ക്കുവേണ്ടി ഖത്തര്‍ എയര്‍വേസിന്റെ സീറ്റുകളില്‍ കൂടുതലും നീക്കിവെക്കേണ്ടി വരും എന്നുതുകൊണ്ടുതന്നെ ഈ സാഹചര്യം മുതലെടുക്കാന്‍ മറ്റ് എയര്‍ലൈനുകള്‍ ശ്രമിക്കുമെന്നും സി ഒ മുന്നറിയിപ്പ് നല്‍കുന്നു.