മനുഷ്യക്കടത്ത്,ബാലവേല,നിര്‍ബന്ധിത തൊഴിലെടുപ്പികല്‍ എന്നിവയോട് ഖത്തര്‍ എതിര്;അല്‍ നുഐമി

ദോഹ: രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതില്‍ ഖത്തര്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് ഭരണനിര്‍വഹണവികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഈസാ ബിന്‍ സാദ് അല്‍ നുഐമി വ്യക്തമാക്കി.

മനുഷ്യക്കടത്ത് മാത്രമല്ല, കുട്ടികളെക്കൊണ്ടു പണിയെടുപ്പിക്കുന്നതിനും തൊഴിലാളികളെക്കൊണ്ട് നിര്‍ബന്ധിതമായി ജോലിയെടുപ്പിക്കുന്നതിനും ഖത്തര്‍ എതിരാണെന്ന് അല്‍ നുഐമി പറഞ്ഞു. എല്ലാതരത്തിലുമുള്ള മനുഷ്യക്കടത്ത്‌ കുറ്റകൃത്യമാക്കിയുള്ള 2011ലെ 15-ാം നമ്പർ നിയമം, സ്‌പോൺസർ സമ്പ്രദായത്തിന്‌ അറുതിവരുത്തിക്കൊണ്ടുള്ള 2015ലെ 21-ാം നമ്പർ നിയമം, വീട്ടുജോലിക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന 2017ലെ 15-ാം നമ്പർ നിയമം എന്നിവയിലൂടെ മനുഷ്യക്കടത്തും നിർബന്ധിതജോലിയും തടയാൻ ഖത്തറിനായി.

മനുഷ്യക്കടത്തുതടയാന്‍ ആഗോളകര്‍മപദ്ധതി എന്ന വിഷയത്തില്‍ യു എന്‍ ആസ്ഥാനത്തു നടന്ന ഉന്നതതല സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.