ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികള്‍ പത്ത് മണിക്കൂര്‍ ജോലി ചെയ്താല്‍ മതി

ദോഹ: രാജ്യത്ത് ജോലിയെടുക്കുന്ന ഡ്രൈവര്‍, പാചകക്കാര്‍, തോട്ടക്കാര്‍, ആയമാര്‍ തുടങ്ങിയ ഗാര്‍ഗഹിക തൊഴിലാളികള്‍ പത്ത് മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. തൊഴില്‍മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2017 ലെ 15 ാം നമ്പര്‍ പ്രകാരം ഗാര്‍ഹിക തൊഴിലാളി നിയമത്തിലാണ് ഇവരുടെ ജോലി സമയം, ഓവര്‍ടൈം, വാരാന്ത്യാവധി, വേതനം തുടങ്ങിയ കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്.

മറ്റെല്ലാ ജോലിക്കാരെയും പോലെ ഗാര്‍ഹിക തൊഴിലാളികളും എട്ട് മണിക്കൂര്‍മാത്രം ജോലി ചെയ്താല്‍ മതി. ഇതിനുപുറമെ ഇവര്‍ക്ക് രണ്ട് മണിക്കൂര്‍ ഓവര്‍ ടൈം ചെയ്യാവുന്നതാണ്. അങ്ങിനെ പത്ത് മണിക്കൂര്‍ മാത്രമെ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് പണിചെയ്യിക്കാന്‍ പാടുള്ളു.

തൊഴിലാളികള്‍ രണ്ട് മണിക്കൂര്‍ കൂടി അധികമായി ജോലി ചെയ്യണമെങ്കില്‍ അത് അവരുടെ തൊഴില്‍ കരാറില്‍ ഇക്കാര്യം പ്രത്യേകം വ്യവസ്ഥ ചെയ്യപ്പെടേണ്ടതാണ്. ആഴ്ചയില്‍ ഒരു ദിവസം ശമ്പളത്തോടെയുള്ള അവധിയും ഇവര്‍ക്ക് അവകാശപ്പെട്ടതാണ്. അതെസമയം അവധി എപ്പോള്‍ എടുക്കാമെന്നതിനെ കുറിച്ച് തൊഴിലാളിയും ഉടമയും തമ്മില്‍ ധാരണയില്‍ എത്തിയിരിക്കണം. തൊഴിലാളികള്‍ക്ക് പ്രാര്‍ത്ഥന, വിശ്രമം, ഭക്ഷണം എന്നിവയ്ക്കുള്ള സമയവും അനുവദിച്ചിരിക്കണം. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം മനുഷ്യശേഷി വിഭാഗം മേധാവി ഫാരിസ് അല്‍ കാഅബി ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തൊഴിലാളികള്‍കുള്ള താമസ സ്ഥലം , ഭക്ഷണം, വൈദ്യസഹായം തുടങ്ങയിവയെല്ലാം നല്‍കേണ്ടത് തൊഴിലുമയുടെ കടമയാണെന്നും ഫാരിസ് വ്യക്തമാക്കി. രാജ്യാന്തര തൊഴില്‍ സംഘടനയുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related Articles