Section

malabari-logo-mobile

ഖത്തറില്‍ 8 മാസമായി ശമ്പളമില്ലാത്ത തൊഴിലാളികള്‍ക്ക്‌ സഹായവുമായി കള്‍ച്ചറല്‍ ഫോറം

HIGHLIGHTS : ദോഹ: എട്ട് മാസമായി ശമ്പളമില്ലാതെ ദുരിതം പേറുന്ന തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി കള്‍ച്ചറല്‍ ഫോറം. മലയാളികളുള്‍പ്പെടെയുളള

Qatar-migrant-workers-010ദോഹ: എട്ട് മാസമായി ശമ്പളമില്ലാതെ ദുരിതം പേറുന്ന തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി കള്‍ച്ചറല്‍ ഫോറം. മലയാളികളുള്‍പ്പെടെയുളള 24 തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ രണ്ട് ഘട്ടങ്ങളിലായി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ അവരുടെ താമസസ്ഥലത്ത് എത്തിച്ചുകൊടുത്തു. തൊഴിലാളികളുമായി ബന്ധപ്പെട്ട പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കള്‍ച്ചറല്‍ ഫോറം സാമൂഹ്യ സേവന വിഭാഗം തൊഴിലാളികളുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ എംബസി, ലേബര്‍ കോടതി, മനുഷ്യാവകാശ കമീഷന്‍ എന്നിവിടങ്ങളിലെല്ലാം പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് തൊഴിലാളികള്‍. ഇതിന് പുറമെ പുതിയ വേതന സംരക്ഷണ സംവിധാന പ്രകാരം സാമൂഹിക മന്ത്രാലയത്തിലും പരാതി നല്‍കിയിട്ടുണ്ട്. നാട്ടില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നേരിട്ടും നോര്‍ക്ക, എന്‍ ആര്‍ ഐ സെല്‍ എന്നിവിടങ്ങളിലും പരാതി നല്‍കിയിട്ടുണ്ട്. ദൈനംദിന കാര്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ സഹായങ്ങളാണ് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ നടത്തിയത്. കള്‍ച്ചറല്‍ ഫോറം സാമൂഹ്യ സേവന വിഭാഗം കണ്‍വീനര്‍ റോഷല്‍ ഗംഗാധര്‍, സെക്രട്ടറി മുമ്മദ് റാഫി, സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുഞ്ഞി, സംസ്ഥാന സമിതി അംഗം സുന്ദരന്‍ തിരുവനന്തപുരം, ജാബിര്‍ അറഫാത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഭക്ഷ്യവസ്തുക്കള്‍ താമസ സ്ഥലത്ത് എത്തിച്ചു നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!