ഖത്തറില്‍ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ ഉടന്‍ പരാതിപ്പെടണമെന്ന് മന്ത്രാലയം.

ദോഹ: ഖത്തറിലെ പ്രവസികള്‍ക്ക് തൊഴില്‍ നിയമപ്രകാരമുള്ള അവകാശം ലംഘിക്കപ്പെടുന്നതായി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ, അല്ലെങ്ങില്‍ മന്ത്രാലയത്തിന്റെ ആസ്ഥാനത്തോ, വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 13ലെ ശാഖയിലോ നേരിട്ട് പരാതി നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

പരാതി നല്‍കുന്നതിന് മന്ത്രാലയം പ്രത്യേക അപേക്ഷാഫോറമാണുള്ളത് . അപേക്ഷ പുരിപ്പിച്ച് ഖത്തര്‍ ഐഡിയുടെ പകര്‍പ്പും ചേര്‍ത്താണ് പരാതി നല്‍കേണ്ടത്.

ഓണ്‍ലൈന്‍ പരാതിയാണെങ്ങില്‍ ലേബര്‍ റിലേഷന്‍ വകുപ്പ് കമ്പനിയുടെ പ്രതിനിധിക്ക് മന്ത്രാലയത്തിന്റെ ഓഫീസില്‍ ഹാജരാകാന്‍ ആവിശ്യപ്പെടും തുടര്‍ന്ന് തൊഴിലുടമയുമായി ചര്‍ച്ച് ചെയ്യുകയും ഒത്തുതീര്‍പ്പായില്ലെങ്ങില്‍ പരാതി കോമ്പിറ്റന്റ് കോടതിയിലേക്ക് കൈമാറുകയും ചെയ്യും.

തൊഴിലാളികള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സേവനസമുച്ചയങ്ങളില്‍ സ്വയം പ്രവര്‍ത്തിക്കുന്ന മിഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പതിനൊന്ന് ഭാഷകള്‍ ഇവയില്‍ ഉപയോഗിക്കാം. തുടര്‍ന്ന് തൊഴിലാളിക്യാമ്പുകളിലും ഇത്തരം മിഷനുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രാലയം പുറത്തിറിക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.