ഖ്ത്തറില്‍ ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് തൊഴിലിടങ്ങളില്‍ ചൂഷണം

images (1)ദോഹ: ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് തൊഴിലിടങ്ങളില്‍ ചൂഷണം നടക്കുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.
വന്‍കിട പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച്  വ്യാപകമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആംനസ്റ്റി പഠനം നടത്തിയത്.
ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഖത്തറിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികള്‍ കടന്നു വരുന്നുണ്ട്.
അതുകൊണ്ടുതന്നെ തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വന്‍തോതില്‍ പ്രചരണം നടക്കാന്‍ സാധ്യതയുണ്ട്.
തൊഴിലാളികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഖത്തര്‍ കാണിക്കുന്ന അയഞ്ഞ സമീപനമാണ് ഇത്തരം പരാതികള്‍ക്ക് കാരണമാകുന്നത്.
പ്രവാസി തൊഴിലാളികള്‍ മിക്കവാറും ചെറിയ കമ്പനികളിലായിരിക്കണം തൊഴിലെടുക്കുന്നത്.
വലിയ കമ്പനികളില്‍ നിന്നും ഉപ കരാറെടുക്കുന്നതിനാല്‍ തന്നെ വലിയ കമ്പനികള്‍ക്ക് ഇത്തരം തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനാവില്ല.
തങ്ങളുടെ പദ്ധതികളുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന ഉപകരാറെടുത്ത എല്ലാ കമ്പനികളിലേയും തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷ നല്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കഴിയണം.
ജോലിക്കാരെ മുതലെടുത്തുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ക്ഷമിക്കാനാവില്ലെന്നും ജനങ്ങളുടെ ജീവനും ജീവിതത്തിനും വിലയുണ്ടെന്നും സലീല്‍ ഷെട്ടി ചൂണ്ടിക്കാട്ടി.
തൊഴിലാളികള്‍, ജീവനക്കാര്‍, ഗവണ്‍മെന്റ് അധികൃതര്‍ തുടങ്ങി നിരവധി പേരുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ശമ്പളമില്ലായ്മ, തീര്‍ത്തും പ്രയാസകരമായ ജോലി സാഹചര്യം, താമസ സൗകര്യങ്ങളുടെ നിലവാരമില്ലായ്മ തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ മാസങ്ങളായി ഖത്തറില്‍ തന്നെ തുടരേണ്ടി വന്ന നിര്‍മാണത്തൊഴിലാളികളേയും സന്ദര്‍ശിച്ചിരുന്നു.
2022 ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ മികച്ച നിലപാടാണ് കാത്തുസൂക്ഷിക്കുന്നതെന്ന് ലോകത്തെ കാണിച്ചു കൊടുക്കാന്‍ ഖത്തറിന് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും സലീല്‍ ഷെട്ടി പറഞ്ഞു.
പീഡനം തടയാനും പ്രതിരോധിക്കാനും ലോകകപ്പ് സംഘാടകരും ഖത്തര്‍ അധികൃതരും മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.
ഖത്തറിലെ നിര്‍മാണ മേഖലയില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും എന്നാല്‍ അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജനങ്ങള്‍ക്ക് സ്‌ന്ദേശം നല്കാന്‍ നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശങ്ങള്‍ ചവുട്ടിമെതിക്കപ്പെടുന്നില്ലെന്ന് അറിയിക്കാന്‍ ഫിഫയ്ക്ക് കഴിയണം.
210 പ്രവാസി തൊഴിലാളികളുമായി സംസാരിച്ചതിന് ശേഷമാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇവയില്‍ 101 അഭിമുഖങ്ങള്‍ വ്യക്തിപരമായും നടത്തിയിട്ടുണ്ട്. വിദേശകാര്യം, ആഭ്യന്ത്ര മന്ത്രാലയം, തൊഴില്‍ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ ഖത്തരി ഗവണ്‍മെന്റ് പ്രതിനിധികളുമായി 14 തവണ സംസാരിച്ചിട്ടുണ്ട്.