ഖത്തറില്‍ കൂടുതല്‍ പാര്‍ക്കുകളില്‍ ഇനിമുതല്‍ സൗജന്യ വൈഫൈ

ദോഹ: ഖത്തറില്‍ ഇനി കൂടതല്‍ പാര്‍ക്കുകളില്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. ഇതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഖോരി പറഞ്ഞു.

നിലവില്‍ ഒന്‍പതു പബ്ലിക് പാര്‍ക്കുകളിലാണു സൗജന്യ വൈഫൈ ഉള്ളത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനാണു മുന്‍ഗണന നല്‍കുന്നതെന്നും ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജമാല്‍ മാതാര്‍ അത് നുഐമി പറഞ്ഞു. പഴയ പാര്‍ക്കുകള്‍ക്ക് നവീകരിക്കുന്നുണ്ട്.

മന്ത്രാലയത്തിലെ നിയമ, സാമ്പത്തിക, ഭരണനിര്‍വഹണ വിഭാഗങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാവും ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.