Section

malabari-logo-mobile

ഖത്തറില്‍ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും വാക്ക് ഇന്‍ ക്ലിനിക്ക് ആരംഭിച്ചു

HIGHLIGHTS : ദോഹ: രാജ്യത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്ക് ഇന്‍ ക്ലിനിക്ക് ആരംഭിച്ചു. ചെറിയ പരിക്കുകള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് മികച്ച പരിചരണം...

ദോഹ: രാജ്യത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്ക് ഇന്‍ ക്ലിനിക്ക് ആരംഭിച്ചു. ചെറിയ പരിക്കുകള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ ലക്ഷ്യമിട്ടാണ് രാജ്യത്തെ എല്ലാ പ്രാഥമിക കേന്ദ്രങ്ങളിലും വാക്ക് ഇന്‍ ക്ലിനിക്ക് തുറന്നത്.

വാക്ക് ഇന്‍ ക്ലിനിക്കുകളില്‍ പൊള്ളല്‍, മുറിവ്, ചതവ് തുടങ്ങിയ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയാണ് നല്‍ക്കുകയെന്ന് പ്രാഥമിക ആരോഗ്യകോര്‍പ്പറേഷന്‍(പി എച്ച് സി സി) ഓപ്പറേഷന്‍ വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.സമ്യ അഹമ്മദ് അല്‍ അബ്ദുല്ല വ്യക്തമാക്കി.

sameeksha-malabarinews

വാക്ക് ഇന്‍ ക്ലിനിക്കുകളിലെത്തുന്ന ഭൂരിഭാഗം രോഗികള്‍ക്കും മികച്ച ചികിത്സ ലഭിക്കുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടിയന്തര പരിചരണം ആവശ്യമുള്ളവരെ അത്യാഹിത വകുപ്പുകളിലേക്ക് മാറ്റും. ഇതുവരെ ഏതാനും ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് വാക്ക് ഇന്‍ ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!