ഖത്തറില്‍ ഫാമിലി വിസിറ്റിംഗ്‌ വിസക്ക്‌ കെട്ടിട വാടകക്കരാര്‍ നിര്‍ബന്ധം

Untitled-1 copyദോഹ: ഖത്തറില്‍ ഇനിമുതല്‍ ഫാമിലി വിസിറ്റിംഗ്‌ വിസ ലഭിക്കാനായി കെട്ടിട വാടകക്കരാര്‍ നിര്‍ബന്ധമാക്കി. നഗരസഭയാണ്‌ ഇതില്‍ സാക്ഷ്യപ്പെടുത്തേണ്ടത്‌. നേരത്തെ റസിഡന്റ്‌സ്‌ വിസകള്‍ക്ക്‌ മാത്രമാണ്‌ വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിച്ചിരുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഫാമിലി വിസിറ്റിംഗ്‌ വിസയില്‍ അറ്റസ്റ്റേഷനില്ലാതെ വിസക്ക്‌ അപേക്ഷിക്കാനെത്തിയവരെ മുനിസിപ്പാലിറ്റി അധികൃതര്‍ തിരിച്ചയച്ചിരുന്നു.

ശമ്പളം, പ്രൊഫഷന്‍ തുടങ്ങിയ നിബന്ധനകള്‍ ശക്തമായപ്പോള്‍ വലിയൊരു ശതമാനം ആളുകള്‍ക്ക്‌ വിസിറ്റ്‌ വിസകളില്‍ അഭയം പ്രാപിക്കേണ്ടിവന്നു. വിസിറ്റ്‌ വിസയില്‍ വരുന്നവര്‍ അധികം പേരും താത്‌കാലിക കെട്ടിടങ്ങളാണ്‌ താമസിക്കാന്‍ തിരഞ്ഞെടുത്തിരുന്നത്‌.