ഖത്തറില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നത് മൂന്ന് വര്‍ഷം കഴിഞ്ഞ് മതി

ദോഹ: രാജ്യത്ത് പുതയി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മൂന്ന് വര്‍ഷത്തിന് ശേഷം പുതുക്കിയാല്‍ മതിയെന്ന് ട്രാഫിക് വകുപ്പ് മീഡിയ-ബോധവല്‍ക്കരണ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് റാദി അല്‍ഹാജിരി വ്യക്തമാക്കി.

മൂന്ന് വര്‍ഷത്തിന് ശേഷം ടെക്‌നിക്കല്‍ പരിശോധന നടത്തിയാല്‍ മതി. മൂന്ന് വര്‍ഷത്തേക്കുള്ള ഈന്‍ഷുറന്‍സ് ഒരുമിച്ച് അടച്ചാല്‍ മതിയാകുമെന്നും അദേഹം അറിയിച്ചു. പുതിയ സംവിധാനപ്രകാരം മെട്രാഷ്-2 മുഖേനെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കും.

വാഹനം ഉപയോഗിക്കുന്ന ആളുകള്‍ റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്തിയാല്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ട്രാഫിക് വകുപ്പ് നടത്തുന്ന ബോധവത്ക്കരണ പരിപാടികളിലൂടെ അപകടങ്ങളുടെ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്.

Related Articles