ഖത്തര്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധന

Untitled-1 copyദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവ്‌. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 3,05,014 പേരാണ്‌ ഖത്തറില്‍ സന്ദര്‍ശനം നടത്തിയതെന്ന്‌ ഖത്തര്‍ ടൂറിസം അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം ആദ്യത്തില്‍ സന്ദര്‍ശകരുടെ എണ്ണം രണ്ട്‌ ശതമാനം കുറഞ്ഞിട്ടുണ്ട്‌. ഈ വര്‍ഷം മാര്‍ച്ച്‌ വരെ 8,22,626 പേരാണ്‌ ഇവിടെ സന്ദര്‍ശനം നടത്തിയത്‌.

സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയവരില്‍ ജിസിസി യിലെ സൗദി അറേബ്യന്‍ പൗരന്‍മാരാണ്‌ ഏറ്റവും കൂടുതലായുള്ളത്‌. അതെസമയം അമേരിക്ക, യൂറോപ്പ്‌, ഓഷ്യാന, ഏഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്‌.

ഖത്തറിലെ ടൂറിസം രംഗത്തെ പുത്തന്‍ വാഗ്‌ദാനങ്ങളാണ്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതെന്ന്‌ ചീഫ്‌ ടൂറിസം ഡെവലപ്പ്‌മെന്റ്‌ ഓഫീസര്‍ ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.