വിവിധ വിനോദ പരിപാടികളുമായി ഖത്തര്‍ ടൂറിസം അതോറിറ്റി

doha-dalla-landmarksദോഹ: എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന വിവിധ വിനോദ പരിപാടികളുമായി ഖത്തര്‍ ടൂറിസം അതോറിറ്റി ബലിപെരുന്നാളിനായി ഒരുങ്ങി. ഡിസ്‌നി കഥാപാത്രങ്ങളായ അന്നയും എല്‍സയും ഒലാഫും ബാലന്‍സിംഗ് പ്രകടനത്തിലൂടെ അറബ് ഗോട്ട് ടാലന്റില്‍ സെമി ഫൈനല്‍ വരെയെത്തിയ സ്‌നൂപ്പിയുമൊക്കെയാണ് അഞ്ച് ദിവസം നീളുന്ന ആഘോഷ പരിപാടികളില്‍ കാണികളെ ആകര്‍ഷിക്കാനെത്തുന്നത്.

പരമ്പരാഗത അര്‍ദ നൃത്തം മുതല്‍ മിനി സ്റ്റേജ് ഷോ വരെയുള്ള മിക്ക പരിപാടികളും മാളുകളിലാണ് ഒരുക്കിയിരുന്നത്.

ഹയാത്ത് പ്ലാസ, സിറ്റി സെന്റര്‍ ദോഹ, എസ്ദാന്‍ മാള്‍, ലഗൂണ മാള്‍, അല്‍ഖോര്‍ മാള്‍, ദാര്‍ അല്‍സലാം മാള്‍ എന്നിവിടങ്ങളില്‍ വൈകിട്ട് നാല് മുതല്‍ 10 വരെ വിവിധ ദിവസങ്ങളിലായി പരിപാടികള്‍ നടക്കും.

റോന്തു ചുറ്റുന്ന സര്‍ക്കസ് പരേഡ്, ബലൂണ്‍ ബെന്‍ഡറുകള്‍, പറക്കും പരവതാനികള്‍ എന്നിവയ്ക്കു പുറമേ മാളുകളില്‍ അലാവുദ്ദീന്‍ (സിറ്റി സെന്റര്‍), ബോബ് ദ ബില്‍ഡര്‍ (ദാര്‍ അല്‍സലാം), ഡോറ ദി എക്‌സ്‌പ്ലോറര്‍ (എസ്്ദാന്‍ മാള്‍), സിന്‍ഡ്രല്ല (ലഗൂണ), പ്ലേ ദോ (ഹയാത്ത് പ്ലാസ), കിഡ്‌സ് സര്‍ക്കസ് (അല്‍ഖോര്‍ മാള്‍) തുടങ്ങിയ എക്്‌സ്‌ക്ലൂസീവ് പരിപാടികളുമുണ്ട്.

റെസ്‌ലിംഗ് ലോകത്തെക്കുറിച്ച് ഖത്തര്‍ നാഷനല്‍ തിയേറ്ററില്‍ അരങ്ങേറുന്ന നാടകമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. സഅദ് ബുര്‍ഷദ് സംവിധാനം ചെയ്ത നാടകത്തില്‍ നാസര്‍ മുഹമ്മദ്, നജ്‌വ അല്‍കുബൈസി, ബാലതാരം ഹല അല്‍തുര്‍ക്ക് തുടങ്ങിയ പ്രമുഖര്‍ വേഷമിടുന്നു.

സൂഖ് വാഖിഫ്, കത്താറ, ആസ്പയര്‍ പാര്‍ക്ക്, പേള്‍ ഖത്തര്‍, അല്‍ദോസരി സൂ, ശൈഖ് ഫൈസല്‍ ബിന്‍ ജാസിം മ്യൂസിയം തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഖത്തര്‍ ടൂറിസം അതോറിറ്റി ബലിപെരുന്നാള്‍ ആഘോഷം ഒരുക്കിയിരിക്കുന്നത്.

ഈദുമായി ബന്ധപ്പെട്ട ആഹ്ലാദ നിമിഷങ്ങള്‍ ചിത്രങ്ങളായും വാക്കുകളായും ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്നതിന് കാപ്്ചര്‍ ജോയ് എന്ന പേരില്‍ പ്രത്യേക കാംപയിനും ഖത്തര്‍ ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്.

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുമായി സഹകരിച്ച് പ്രത്യേക സമ്മാനങ്ങളും ആഘോഷങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ ലഘുലേഖകളും നല്‍കും.
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ വലിയ വിമാനങ്ങളില്‍പ്പെട്ട ബോയിംഗ് 787 ഡ്രീംലൈനര്‍ ഡിസംബര്‍ ഒന്ന് മുതല്‍ കൊല്‍ക്കത്തയിലേക്ക് സര്‍വീസ് ആരംഭിക്കും. ഇതോടെ ദോഹയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള സീറ്റുകളുടെ എണ്ണം 76 ശതമാനം വര്‍ധിക്കും. നിലവില്‍ എ 320 വിമാനമാണ് ഖത്തര്‍ എയര്‍വേയ്‌സ് ഈ റൂട്ടില്‍ പറത്തുന്നത്. ഇതില്‍ 144 സീറ്റുകളാണുള്ളതെങ്കില്‍ പുതുതായി സേവനം ആരംഭിക്കുന്ന 787 ഡ്രീംലൈനറില്‍ 254 സീറ്റുകളുണ്ട്.

നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് 787 ഡ്രീംലൈനര്‍ ഇന്ത്യന്‍ തലസ്ഥാനമായ ദല്‍ഹിയിലേക്ക് ദിവസേന രണ്ടു സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം എന്നതിനു പുറമേ മെച്ചപ്പെട്ട സേവനം ഒരുക്കാനും പുതിയ സര്‍വീസ് ആരംഭിക്കുന്നതിലൂടെ സാധിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ സബ്്‌കോണ്ടിന്റ് വൈസ് പ്രസിഡന്റ് ഇഹാബ് സോറിയാല്‍ പറഞ്ഞു.

വിശാലമായ കാബിനുകളും ബിസിനസ് ക്ലാസിലും ഇക്കണോമി ക്ലാസിലും പ്രത്യേകമായി ഒരുക്കിയ സീറ്റുകളുമാണ് ഡ്രീംലൈനര്‍ 787ന്റെ പ്രത്യേകത.

ബിസിനസ് ക്ലാസില്‍ 1-2-1 ലേഔട്ടില്‍ 22 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 3-3-3 ലേഔട്ടില്‍ 232 സീറ്റുകളുമാണുള്ളത്. ബിസിനസ് ക്ലാസിലുള്ള മുഴുവന്‍ സീറ്റുകളും പൂര്‍ണ നിരപ്പായ കിടക്ക പോലെ ഉപയോഗിക്കാവുന്നതാണ്.

ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍ പൂര്‍ണമായ വയര്‍ലസ് ഇന്റര്‍നെറ്റ് സംവിധാനമുള്ള ലോകത്തെ ആദ്യ ഡ്രീംലൈനറാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ 787. അത്യാഡംബര നിലവാരത്തിലുള്ള കസ്റ്റമര്‍ സര്‍വീസും ഈ വിമാനത്തിലെ പ്രത്യേകതയാണ്.