Section

malabari-logo-mobile

ഖത്തറില്‍ തണുപ്പ് സര്‍വ്വകാല റെക്കോഡിലേക്ക്

HIGHLIGHTS : ദോഹ; രാജ്യത്ത് തണുപ്പ് ശക്തമായി തുടരുന്നു. കഴിഞ്ഞ 55 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയ തണുപ്പാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഖത്തറിലെ ഏതാ...

ദോഹ; രാജ്യത്ത് തണുപ്പ് ശക്തമായി തുടരുന്നു. കഴിഞ്ഞ 55 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയ തണുപ്പാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഖത്തറിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും കുറഞ്ഞ താപനില പത്തു ഡിഗ്രി സെല്‍ഷ്യസിനും കുറവാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി അഞ്ചോടെ സൈബീരിയന്‍ അതിമര്‍ദ്ദത്തെത്തുടര്‍ന്നു വടക്കുപടിഞ്ഞാറു ദിശയില്‍ വീശിയ ശീതക്കാറ്റ്‌ ഖത്തറിനെ ആകെ കിടുകിടാ വിറപ്പിച്ചു. ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന താപനില രേഖപ്പെടുത്തിയതും ഇതേദിവസമാണ്‌. മൈനസ്‌ 1.5 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌ അന്ന്‌ അബുസംറയില്‍ രേഖപ്പെടുത്തിയത്‌. ആധുനിക ഖത്തറിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ താപനില പൂജ്യം ഡിഗ്രിക്കും താഴേക്കു പോയത്‌. 1964ലാണ്‌ ഇതിനുമുമ്പ്‌ ഖത്തറില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്‌. 3.8 ഡിഗ്രി സെല്‍ഷ്യസ്‌. അന്നു മിസൈദിലാണ്‌ ഇതു രേഖപ്പെടുത്തിയത്‌.

sameeksha-malabarinews

ഫെബ്രുവരി 18നാണ്‌ വീണ്ടും തണുപ്പേറിയത്‌. വടക്കു പടിഞ്ഞാാറുദിശയില്‍ ശക്‌തമായി വീശിയസൈബീരിയന്‍ ശീതക്കാറ്റയിരുന്നു ഇത്തവണയും ഖത്തറിനെ തണുപ്പിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!