ഖത്തറിനെ പിന്തുണച്ച് പ്രവാസികളും സ്വദേശികളും

ദോഹ: രാജ്യത്തിന് ഇപ്പോഴുണ്ടായിരിക്കുന്ന അവസ്ഥയില്‍ ഭരണനേതൃത്വത്തിന് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പിന്തുണ അറിയിച്ച് സ്വദേശികളും ഒപ്പം പ്രവാസികളും രംഗത്ത്. രാജ്യത്തെവിടെയും ഇപ്പോള്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ചിത്രങ്ങളും സന്ദേശങ്ങളും വാഹനങ്ങളില്‍ പതിച്ച് ടീ ഷര്‍ട്ടുകള്‍ ധരിച്ചും വാണിജ്യ ശാലകള്‍ക്ക് പുറത്ത് ഒട്ടിച്ചുമൊക്കെയാണ് പ്രവാസികള്‍ തങ്ങളുടെ പിന്‍തുണ അറിയിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനെല്ലാം പുറമെ രാജ്യത്തെ ഒട്ടുമിക്ക പ്രവാസികളുടേയും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് പ്രാഫൈല്‍ ഫോട്ടോകളും ഇപ്പോള്‍ അമീറിന്റേതാണ്.

അമീറിന് പിന്‍തുണയറിയിച്ച് പുറത്തിറക്കിയ ഗ്ലോറിയസ് തമീം എന്നെഴുതിയ ടീ ഷേര്‍ട്ടുകള്‍ മിക്ക വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ പ്രദേശങ്ങളിലെ പ്രവാസികള്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇക്കാര്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഫോട്ടോ;റഫീഖ് റഷീദ്, ഖത്തര്‍