Section

malabari-logo-mobile

സ്‌കൂള്‍ ബാഗിന്റ ഭാരം കുട്ടികളെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നു;ഭാരം കുറയ്‌ക്കാനുള്ള നടിപടി ആലോചിച്ച്‌ ഖത്തറലെ സ്‌കൂളുകള്‍

HIGHLIGHTS : ഖത്തര്‍: ഒട്ടെറേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ ഭാഗുകളുടെ ഭാരം കുറയ്‌ക്കാനുള്ള നടപടകള്‍ ആലോചിച്ച്‌ ഖത്തറിലെ സ്‌കൂളുകള്‍. ...

Untitled-1 copyഖത്തര്‍: ഒട്ടെറേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ ഭാഗുകളുടെ ഭാരം കുറയ്‌ക്കാനുള്ള നടപടകള്‍ ആലോചിച്ച്‌ ഖത്തറിലെ സ്‌കൂളുകള്‍. അമിതമായ ഭാരം കുട്ടികളെ ശാരീരികവും മാസികവുമായി തളര്‍ത്തുന്നുണ്ടെന്ന പഠനങ്ങളുടെ ഫലമായാണ്‌ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്‌. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുകയാണ്‌. ഇതോടെ ഇക്കാര്യം എങ്ങനെ പരിഹരിക്കാമെന്ന ചിന്തയിലാണ്‌ ഒട്ടുമിക്ക സ്‌കൂളുകളും.

പ്രധാനപ്പെട്ട പുസ്‌തകങ്ങള്‍ ഒഴിച്ചുള്ളവ ക്ലാസ്‌ മുറികളില്‍ തന്നെ സൂക്ഷിക്കുക എന്നതായിരിക്കും പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമെന്നാണ്‌ രക്ഷിതാക്കള്‍ അഭിപ്രായപ്പെടുന്നത്‌. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിക്കുന്ന പുസ്‌തകങ്ങളുടെ സുരക്ഷ സ്‌കൂള്‍ അധികൃതര്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല.

sameeksha-malabarinews

വിപണിയില്‍ ലഭ്യമായിട്ടുള്ള ഭാരം കുറഞ്ഞ ബാഗുകള്‍ ഇതിനൊരു പോംവഴിയാണെങ്കിലും അത്‌കൊണ്ട്‌ വിലയ ഭാരക്കുറവു വരുത്താന്‍ സാധിക്കില്ലെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. ഏതായാലും ഭാരം ചുമന്ന്‌ വലഞ്ഞ കുട്ടികള്‍ ഇക്കാര്യത്തില്‍ ഉടനൊരു നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!