ഖത്തറില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത;ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

Untitled-1 copyദോഹ: ഖത്തറില്‍ കനത്ത ചൂടിന്‌ ശേഷം ശക്തമായ മഴയും കാറ്റുമടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ കാലവസ്ഥ വിദഗ്‌ധര്‍. ഇന്ന്‌ വൈകുന്നേരം മുതല്‍ നാളെ രാവിലെ വരെയാണ്‌ മഴപെയ്യാന്‍ സാധ്യതയെന്നാണ്‌ റിപ്പോര്‍ട്ട്‌.

65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം തലവന്‍ അബ്ദുല്ല അല്‍ മന്നായി അറിയച്ചു. ദൂരക്കാഴ്‌ച കുറവായിരിക്കുമെന്നും കടല്‍തീരങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദേഹം പറഞ്ഞു.

ചൂട്‌ പകല്‍ 26 ഡിഗ്രി സെല്‍ഷ്യസും രാത്രി 14 ഡിഗ്രി സെല്‍ഷ്യസുമായി കുറയുമെന്നും മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. അതെസമയം കഴിഞ്ഞ വര്‍ഷത്തേതുപോലെ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയില്ലെന്നും കാലാവസത നിരീക്ഷ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്‌.