ഖത്തറില്‍ താമസ വാടക വര്‍ധിപ്പിക്കുന്നു

Doha-Qatarദോഹ: അടുത്ത വര്‍ഷം ഖത്തറിലെ താമസ വാടക 8.5 ശതമാനം വരെ വര്‍ധിച്ചേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വര്‍ധനവ് അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് തുടരുമെന്നും അഭിപ്രായമുണ്ട്. സ്ഥലവില വര്‍ധിക്കുന്നതും സാമ്പത്തിക വളര്‍ച്ചയുമാണ് വാടക വര്‍ധനയ്ക്ക് കാരണമാകുന്നത്.
പേള്‍ ഖത്തറും വെസ്റ്റ് ബേയുമാണ് മികച്ച താമസ സ്ഥലങ്ങളായി പരിഗണിക്കപ്പെടുന്നത്. ഇവിടങ്ങളില്‍ 10,000 മുതല്‍ 20,000 റിയാല്‍ വരെയാണ് പ്രതിമാസ വാടക.
വാടക വര്‍ധിക്കുന്നത് പ്രാദേശികമായി ജീവിതച്ചെലവില്‍ വര്‍ധവുണ്ടാക്കും. 2014ല്‍ മൂന്ന് ശതമാനത്തില്‍ ആരംഭിച്ച വര്‍ധനവ് 2019 ആകുമ്പോഴേക്കും 5.4 ശതമാനമാകും. 2014ല്‍ സ്ഥലവിലയില്‍ 31.4 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരിയില്‍ 9.1 ശതമാനമാണ് വര്‍ധനവുണ്ടായത്.