Section

malabari-logo-mobile

പ്രവാസികളില്‍ ഖത്തറില്‍ താമസിക്കാന്‍ പുരഷന്‍മാരേക്കാള്‍ ആഗ്രഹം സ്‌ത്രീകള്‍ക്ക്‌

HIGHLIGHTS : ദോഹ: പ്രവാസി പുരുഷന്‍മാരേക്കാള്‍ രാജ്യത്ത് താമസിക്കാന്‍ ആഗ്രഹം കാണിക്കുന്നത് സ്ത്രീകളാണെന്ന് സര്‍വെ. എളുപ്പം സെറ്റില്‍ ചെയ്യാനാകുന്നതും ഉയര്‍ന്ന ജീ...

_65159060_qatar_doha_g copyദോഹ: പ്രവാസി പുരുഷന്‍മാരേക്കാള്‍ രാജ്യത്ത് താമസിക്കാന്‍ ആഗ്രഹം കാണിക്കുന്നത് സ്ത്രീകളാണെന്ന് സര്‍വെ. എളുപ്പം സെറ്റില്‍ ചെയ്യാനാകുന്നതും ഉയര്‍ന്ന ജീവിത നിലവാരവും സുരക്ഷിതത്വവുമാണ് ഇതിന് പ്രധാന കാരണമെന്നും സര്‍വേ പറയുന്നു.

195 രാജ്യങ്ങളിലെ പതിനാലായിരം പേരില്‍ നടത്തിയ  സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2015 എന്ന പേരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് വിദേശ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഖത്തറില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെട്ടത്. ഒന്‍പതോളം സൂചികകളില്‍ ഖത്തര്‍ മറ്റ് രാഷ്ട്രങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. പുരുഷന്‍മാര്‍ക്ക് അനിഷ്ടകരമായി ഖത്തറിലുള്ളത് ഇവിടുത്തെ ജീവിത ചെലവുകളുടെ വര്‍ധനവാണ്. എന്നാല്‍ എളുപ്പം സെറ്റില്‍ ചെയ്യാന്‍ കഴിയുന്ന രാജ്യമാണ് ഖത്തറെന്ന അഭിപ്രായം വനിതകള്‍ക്കുണ്ട്.

sameeksha-malabarinews

വിദേശ ലോകത്ത് ഖത്തര്‍ അത്ര പ്രചാരമുള്ള രാജ്യമല്ലെങ്കിലും സര്‍വെയില്‍ തെരഞ്ഞെടുക്കപ്പെട്ട 64 രാജ്യങ്ങളില്‍ 54-ാം സ്ഥാനത്തെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ജീവിക്കാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന മൂന്നു  രാജ്യങ്ങള്‍ ഇക്വഡോറും മെക്‌സിക്കോയും മാള്‍ട്ടയുമാണ്. എന്നാല്‍ ഏറ്റവും കുറഞ്ഞ പോയിന്റു നേടിയവര്‍ നൈജീരിയ, ഗ്രീസ്, കുവൈത്ത് എന്നിവയുമാണെന്ന് സര്‍വെ സൂചിപ്പിക്കുന്നു. ജീവിത നിലവാരം, എളുപ്പത്തിലുള്ള സെറ്റിലിംഗ്, ജോലി സാഹചര്യം, കുടുംബ ജീവിതം, ജീവിത ചെലവ് തുടങ്ങിയ കാര്യങ്ങളാണ് സര്‍വെയിലെ പ്രധാന പോയിന്റുകളായി ഉണ്ടായിരുന്നത്.

ഖത്തറില്‍ ഇന്ത്യ, ഫിലിപ്പൈന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ് സര്‍വെയക്കായി പ്രധാനമായും ഉപയോഗപ്പെടുത്തിയത്. ആകെ പ്രതികരിച്ചവരില്‍ 16 ശതമാനം പേര്‍ ഇന്ത്യയില്‍നിന്നും 15 ശതമാനം പേര്‍ ഫിലിപ്പൈന്‍സില്‍ നിന്നും 11 ശതമാനം പേര്‍ ബ്രിട്ടണില്‍ നിന്നുമുള്ളവരാണ്. രാജ്യത്തെ പ്രധാന തൊഴില്‍ മേഖയായി കാണുന്നത് നിര്‍മാണ മേഖലയെയാണ്. വിദ്യാഭ്യാസം, ബിസിനസ്,  സര്‍വീസ് എന്നിവയാണ് തൊട്ടുപിന്നില്‍.

എക്‌സ്പാറ്റ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഖത്തര്‍ സമാധാന രാജ്യമാണെങ്കിലും ബോറിംഗ് അന്തരീക്ഷമാണുള്ളതെന്ന് സൂചിപ്പിക്കുന്നു. ജീവിത നിലവാര സൂചികയില്‍ ഖത്തര്‍ പിന്നാക്കം പോകാന്‍ കാരണം വിനോദ സൗകര്യങ്ങളുടെ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഖത്തറിലെ പ്രവാസികളില്‍ ഏകദേശം പകുതിയോളം പേര്‍  നിലവിലുള്ള വിനോദസൗകര്യങ്ങള്‍ നല്ലതാണെന്ന അഭിപ്രായക്കാരാണ്. ഖത്തറിന്റെ റോഡ്, ഗതാഗത മേഖലകളെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല സര്‍വേയിലുള്ളത്. 46 ശതമാനം പേരും തങ്ങള്‍ അത്ര സന്തുഷ്ടരല്ലെന്നാണ് അഭിപ്രായപ്പെട്ടത്.  ഈ സര്‍വേ പ്രകാരം ഖത്തറിലെ ഒരാഴ്ചയിലെ ശരാശരി തൊഴില്‍ സമയമെന്നത് 46.3 മണിക്കൂറാണ്. മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തൊഴില്‍ മണിക്കൂറുകളാണിത്. ആഗോള ശരാശരി ആഴ്ചയില്‍ 42 മണിക്കൂര്‍ എന്നതാണ്. ഖത്തറിന്റെ അയല്‍ രാജ്യങ്ങളായ യു എ ഇയിലും സഉദി അറേബ്യയിലും ആഴ്ചയിലെ തൊഴില്‍ സമയം യഥാക്രമം 45.6, 44.8 മണിക്കൂര്‍ വീതമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!