ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് നേരിട്ട് അപേക്ഷിക്കാവുന്ന പുതിയ ഇ-വിസ സംവിധാനം ആരംഭിച്ചു

ദോഹ: രാജ്യത്ത് ടൂറിസ്റ്റ് വിസനങ്ങള്‍ക്കായി സന്ദര്‍ശകര്‍ക്കു തന്നെ നേരിട്ട് അപേക്ഷിക്കാവുന്ന ഇ-വിസ സംവിധാനത്തിന് തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രാലയം, ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ടൂറിസം അതോറിറ്റി എന്നവര്‍ ചേര്‍ന്നാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ഈ സംവിധാനം നിലവില്‍ വന്നതോടെ ടൂറിസ്റ്റ് വിസ അപേക്ഷ പ്രക്രിയ പുതിയ സംവിധാനം വഴിയാകും പൂര്‍ത്തിയാകുക.

ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലുള്ള ഇ-വിസ സംവിധാനം www.qatarvisaservice.com എന്ന വെബ്‌സൈറ്റിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ ഇ-വിസ സംവിധാനം നിലവില്‍ വന്നതോടെ സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് എത്തുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കുന്നത് എളുപ്പമാകും. പുതിയ രീതയില്‍ നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കുന്നതിന് പുറമേ വിസയുടെ സ്റ്റാറ്റസും ട്രാക്കിംഗും ഓണ്‍ലൈന്‍വഴി സന്ദര്‍ശകര്‍ക്ക് അറിയാന്‍ കഴിയുന്നു.

ഇതുവഴി കാര്യക്ഷമവും സുതാര്യവുമായ വിസ സേവനം, ന്യായമായ ഫീസുമായിരിക്കും ഈടാക്കുക.സർവീസ്​ ചാർജ്ജടക്കം 42 ഡോളറാണ് വിസയുടെ ചാർജ്ജ്. വിസ കാർഡോ മാസ്​റ്റർകാർഡോ ഉപയോഗിച്ച് വിസക്ക് പെയ്മൻറ് നടത്താവുന്നതാണ്. പാസ്​പോർട്ടി​െൻറ സ്​കാൻ കോപ്പി, ഫോട്ടോ, യാത്രക്കാരൻറ വിമാനടിക്കറ്റ്, ഖത്തറിൽ താമസിക്കുന്ന സ്​ഥലത്തെ അഡ്രസ്​ എന്നിവ വിസക്ക് അപേക്ഷിക്കുന്ന സമയത്ത് അപേക്ഷാ ഫോറത്തോടൊപ്പം നൽകണം.
ഖത്തർ എയർവേയ്സ്​ വഴിയുള്ള യാത്രക്കാരാണെങ്കിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വാലിഡേഷൻ സൗകര്യമുണ്ട്. വിസക്ക് അപേക്ഷിച്ചതിന് ശേഷം പ്രതികരണം 48 മണിക്കൂറിനുള്ളിൽ അറിയാനും സാധിക്കും.
അപേക്ഷക​െൻറ വിസ അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ ഉപഭോക്താവി​െൻറ സ്വകാര്യ മെയിൽ അഡ്രസിലേക്ക് വിസയുടെ കോപ്പി എത്തിച്ചേരും.

നേരത്തെ ഖത്തര്‍ കേന്ദ്രീകരിച്ചുള്ള അംഗീകൃത ഹോട്ടലുകള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവര്‍ വഴിയായിരുന്നു ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. പുതിയ സംവിധാനത്തിലൂടെ രാജ്യത്തെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നുതന്നെയാണ് അധികൃതര്‍ വിശ്വസിക്കുന്നത്.