Section

malabari-logo-mobile

ഖത്തര്‍ ഫോക്കസ് കായിക മത്സരം; മദീന ഖലീഫ ഏരിയ ഓവറോള്‍ കിരീടം

HIGHLIGHTS : ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫോക്കസ് കായിക മത്സരങ്ങളില്‍ മദീന ഖലീഫ ഏരിയ ഓവറോള്‍ കിരീടം ന...

qatarദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫോക്കസ് കായിക മത്സരങ്ങളില്‍ മദീന ഖലീഫ ഏരിയ ഓവറോള്‍ കിരീടം നേടി. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല മുഖ്യാതിഥിയായിരുന്നു. മത്സര പരിപാടികള്‍ ലഖ്തയിലെ അല്‍ ഫുര്‍ഖാന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അരങ്ങേറിയത്. കായിക മത്സരങ്ങള്‍ക്ക് രാജ്യം നല്‍കുന്ന പ്രാധാന്യം ഖത്തറിലെ മുഴുവന്‍ ആളുകളും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോക്കസ് ഖത്തറിന്റെ ഹിലാല്‍, ബിന്‍ മഹമ്മൂദ്, ദോഹ, മദീന ഖലീഫ എന്നീ ഏരിയകളും ക്യു ഐ ഐ സി, ഇന്‍സൈറ്റ് ഖത്തര്‍ എന്നീ ടീമുകളാണ് മാറ്റുരച്ചത്. നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു. ഫുട്ബാള്‍, വോളിബാള്‍, ബാഡ്മിന്റണ്‍, പഞ്ചഗുസ്തി, കമ്പവലി, നടത്ത മത്സരം, സാക്ക് റേസ്, ചെസ്സ് തുടങ്ങിയ ഇനങ്ങളില്‍ 45 പോയിന്റ് നേടിയാണ് മദീന ഖലീഫ ഒന്നാം സ്ഥാനത്ത് എത്തിയത്. 25 പോയിന്റ് നേടി ഇന്‍സൈറ്റ് ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മത്സര ഫലങ്ങള്‍: ഫുട്ബാള്‍: മദീന ഖലീഫ, ക്യു ഐ ഐ സി. വോളിബാള്‍: ബിന്‍മഹ്മൂദ് ആന്റ് ദോഹ, ക്യു ഐ ഐ സി, വടംവലി: ഇന്‍സൈറ്റ് ഖത്തര്‍, ബിന്‍മഹമ്മൂദ് ആന്റ് ദോഹ. ബാഡ്മിന്റണ്‍ മത്സരത്തില്‍ മദീന ഖലീഫയുടെ എം ടി ഷാഹിറും ഷിയാസും ഒന്നാം സ്ഥാനവും  ക്യു ഐ ഐ സിയുടെ എം കെ നജീബ്, ശുക്കൂര്‍ അല്‍ഖോര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
വ്യക്തിഗത മത്സര ഫലങ്ങള്‍: ചെസ്സ്- സഈദ് മദീന ഖലീഫ, നിഷാദ് ഹിലാല്‍, പഞ്ചഗുസ്തി- നിഷാദ് മദീന ഖലീഫ, ഫിദാസ് ഇന്‍സൈറ്റ്, നടത്തം- ഹബീബ് ഹിലാല്‍, ഷാഫി മദീന ഖലീഫ, സാക്ക് റേസ്- ബാസില്‍ ഹിലാല്‍, അബ്ദുല്‍ ഫത്താഹ് ഇന്‍സൈറ്റ്, കുട്ടികള്‍ക്കായുള്ള സാക്ക് റേസ്: ആദില്‍ അസ്‌ലം, മഹ്‌സിന്‍ അബ്ദുല്ല.
വിജയികള്‍ക്ക് ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫോക്കസ് ഖത്തര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ ജഷ്മീര്‍ നേതൃത്വം നല്‍കി. കായിക മത്സരങ്ങള്‍ നാഗേഷ്, നിസ്താര്‍, മുഹമ്മദ് റിസ്‌വാന്‍, ശിഹാബുദ്ദീന്‍, റിയാസ് വാണിമേല്‍ എന്നിവര്‍ നിയന്ത്രിച്ചു. ഫോക്കസ് ഖത്തര്‍ സി ഇ ഒ മുനീര്‍ അഹ്മ്മദ്, അഡ്മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി ചാലിക്കര, സുലൈമാന്‍ മദനി എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!