Section

malabari-logo-mobile

ഖത്തര്‍ പ്രവാസി കായിക മേളയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

HIGHLIGHTS : ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്, ഖത്തര്‍ ഒളിംപിക് കമ്മിറ്റി എന്നിവയുമായി

runnersദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്, ഖത്തര്‍ ഒളിംപിക് കമ്മിറ്റി എന്നിവയുമായി സഹകരിച്ച് പ്രവാസി സംഘടനകള്‍ക്ക് വേണ്ടി ഇന്ത്യന്‍ എക്‌സ്പാട്രിയേറ്റ് സ്‌പോര്‍ട്‌സ് കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് പ്രവാസി കായിക മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ക്ക് 15 വരെ യൂത്ത് ഫോറം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഖത്തര്‍ കായിക ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ ആരോഗ്യകരമായ മത്സരത്തിന് വേദിയൊരുക്കുകയും കായിക അവബോധം സൃഷ്ടിക്കുകയുമാണ് പ്രവാസി കായികമേള കൊണ്ട് ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷങ്ങളിലെ മേള നേടിയ ജനസമ്മതിയും വന്‍ വിജയവും മുന്‍നിര്‍ത്തി കൂടുതല്‍ വിപുലമായാണ് ഇത്തവണത്തെ മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10, 13 തിയ്യതികളില്‍ അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരങ്ങളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 18 ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
ദേശീയ കായിക ദിനമായ ഫെബ്രുവരി 10ന് മേളയുടെ ഔപചാരിക ഉദ്ഘാടനവും പ്രാഥമിക റൗണ്ട് മല്‍സരങ്ങളും നടക്കും. എട്ടു വ്യക്തിഗത ഇനങ്ങളിലും നാല് ടീം ഇനങ്ങളിലുമാണ് മല്‍സരങ്ങള്‍ നടക്കുക. 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, പഞ്ച ഗുസ്തി തുടങ്ങിയവയാണ് വ്യക്തിഗത ഇനങ്ങള്‍. ടീം ഇനങ്ങളില്‍ 4*100 മീറ്റര്‍ റിലേ, ഷട്ടില്‍ ബാഡ്മിന്റന്‍ ഡബിള്‍സ്, വോളിബാള്‍, കമ്പവലി എന്നിവയുണ്ടാകും. ഓരോ ടീമില്‍ നിന്നും വ്യക്തിഗത ഇനങ്ങളില്‍ രണ്ട് പേര്‍ക്കും ടീം ഇനങ്ങളില്‍ ഒരു ടീമിനും പങ്കെടുക്കാം.
പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ നുഐജയിലുള്ള യൂത്ത് ഫോറം ഓഫീസില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. 250 റിയാലാണ് രജിസ്‌ട്രേഷന്‍ ഫീസ്. മേളയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും. രണ്ട്, മൂന്ന് സ്ഥാനക്കാര്‍, ഓവറോള്‍ ചാംപ്യന്‍ എന്നിവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും. ഫെബ്രുവരി 13ന് ഖത്തറിലെ കായിക അധികൃതരുടെയും ഇതര മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന സമാപന ചടങ്ങിലാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുക.
പ്രവാസി കായികമേളയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന് യൂത്ത് ഫോറം ഓഫീസുമായും കൂടുതല്‍ വിവരങ്ങള്‍ക്ക്  pravasikayikamela@gmail.com  എന്ന ഇ-മെയില്‍ വിലാസത്തിലോ 663114106688285944439319 നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!