ഖത്തറില്‍ ഫോണ്‍,വാട്‌സ്ആപ്പ്, കോളുകളും സന്ദേശങ്ങളും റക്കോര്‍ഡ് ചെയ്യും;ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തര്‍ ഭീകരരെ സഹായിക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന തോടെ സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ച സാഹചര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണവുമായി ആഭ്യന്തരമന്ത്രാലയം രംഗത്ത്.

രാജ്യത്തെ എല്ലാ ഫോണ്‍കോളുകളും ഇന്ന് മുതല്‍ റക്കോര്‍ഡ് ചെയ്തു സൂക്ഷിക്കും. എല്ലാ വാട്‌സ്ആപ്പ്, ട്വിറ്റര്‍ സന്ദേശങ്ങളും നിരീക്ഷണത്തിലായിരിക്കും. ഫേസ്ബുക്ക് ഉപയോക്താക്കളും നിരീക്ഷണത്തിലായിരിക്കും. രാജ്യത്തെ മറ്റ് എല്ലാ സമൂഹമാധ്യമങ്ങളും ഗവണ്‍മെന്റിന്റെ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തും. അതുകൊണ്ട് തന്നെ ജനങ്ങള്‍ ശ്രദ്ധയോടെയായിരിക്കണം ഇത്തവരം കാര്യങ്ങള്‍ ഉപയോഗിക്കേണ്ടത്.