Section

malabari-logo-mobile

ഖത്തറില്‍ മഞ്ഞ് കനക്കുന്നു; വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍

HIGHLIGHTS : ദോഹ: രാജ്യത്ത് മഞ്ഞ് കനക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയും വൈകുന്നേരവും ശ്രദ്ധിക്കണമെന്നാണ് നിര...

ദോഹ: രാജ്യത്ത് മഞ്ഞ് കനക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയും വൈകുന്നേരവും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. മഞ്ഞുള്ള സമയങ്ങളില്‍ വാഹനത്തിന്റെ എമര്‍ജന്‍സി ലൈറ്റുകളും ഹൈബീമുകളും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. പകരം മഞ്ഞ് സമയങ്ങളില്‍ ഉപയോഗിക്കുന്ന ലൈറ്റുകളും ലോ ബീമുകളും ഉപയോഗിക്കണം.

വാഹനം ഓടിക്കൊണ്ടിരിക്കുന്ന അതേപാതയില്‍ തന്നെ സഞ്ചരിക്കാന്‍ ശ്രദ്ധിക്കണം. മുമ്പിലുള്ള വാഹനങ്ങളെ മറികടക്കാനോ പാത മാറാനോ ശ്രമിക്കരുത്. ഏതെങ്കിലും വാഹനം മുന്നിലുണ്ടെന്ന് ശ്രദ്ധിക്കണം. ദൂരക്കാഴ്ച കൃത്യമാക്കാന്‍ വൈപ്പറുകളും ഉപയോഗിക്കണമെന്നും കാലാവസ്ഥാവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നു.

sameeksha-malabarinews

മഞ്ഞ് വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ അര്‍ധരാത്രി കഴിയുന്നതോടെ ദൂരക്കാഴ്ച പൂജ്യത്തിലെത്തിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!