Section

malabari-logo-mobile

ഖത്തറില്‍ ഷോപ്പിംഗ്‌ നടത്താനായി പുതിയ ആപ്ലിക്കേഷന്‍

HIGHLIGHTS : ദോഹ: ഷോപ്പിംഗ് നടത്താന്‍ പുതിയ ആപ്ലിക്കേഷനുകള്‍ രംഗത്തെത്തുന്നു. അലക്കാന്‍ കൊടുത്തവയും ഗ്രോസറികളില്‍ നിന്നും സാധനങ്ങളുമൊക്കെ വാങ്ങാന്‍ ഓണ്‍ലൈനായി ...

Untitled-1 copyദോഹ: ഷോപ്പിംഗ് നടത്താന്‍ പുതിയ ആപ്ലിക്കേഷനുകള്‍ രംഗത്തെത്തുന്നു. അലക്കാന്‍ കൊടുത്തവയും ഗ്രോസറികളില്‍ നിന്നും സാധനങ്ങളുമൊക്കെ വാങ്ങാന്‍ ഓണ്‍ലൈനായി ഇനി സൗകര്യപ്പെടുന്നു. പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തു വരുന്നതോടെ ഷോപ്പിംഗ് കൂടുതല്‍ എളുപ്പത്തിലാകുമെന്നാണ് ആപ് രംഗത്തിറങ്ങുന്നവര്‍ പറയുന്നത്.
മൊബൈലിലെ പ്രസ്തുത ആപ്പിലൂടെ ആവശ്യമായ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയേ വേണ്ടൂ, സാധനങ്ങള്‍ ഉടന്‍ വീട്ടിലെത്തും.
ഇ-ഗ്രാബ് എന്ന് പേരിട്ട ഗ്രോസറി ഷോപ്പിംഗ് ആപ്പ് ഖത്തര്‍ ബിസിനസ് ഇന്‍ക്കുബേഷന്‍ സെന്ററാണ് പുറത്തിറക്കിയത്. ഉടന്‍തന്നെ ആന്‍ഡ്രോയിഡിലും ഐ ഒ എസുകളിലും പരീക്ഷണാടിസ്ഥാനത്തിലുള്ള ഷോപ്പിംഗ് ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഖത്തറിലെ രണ്ടു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളുമായി കമ്പനി ഇതിനകം കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റും ഫാമിലി ഫുഡ് സെന്ററുമാണ് കരാറിലൊപ്പുവെച്ച സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍. കൂടുതല്‍ സ്റ്റോറുകള്‍ ഈ സംരംഭത്തിലേക്കെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്ലിക്കേഷന്‍ വഴി ഉപഭോക്താവിന് ഭക്ഷ്യവസ്തുക്കള്‍ തെരഞ്ഞെടുത്ത് അവ സ്വന്തം ബാസ്‌ക്കറ്റില്‍ നിക്ഷേപിക്കാന്‍ സാധിക്കും. സൂപ്പര്‍ മാര്‍ക്കറ്റിലെ സംഘം ഇത് പരിശോധിച്ച് സാധനങ്ങള്‍ എവിടെയാണോ എത്തിക്കേണ്ടത് അവിടെ എത്തിക്കുന്നതാണ് സംവിധാനം. ജി പി എസും മുന്‍സിപ്പാലിറ്റിയുടെ അടയാളങ്ങളും പ്രയോജനപ്പെടുത്തി ഡ്രൈവര്‍മാരാണ് വീട്ടിന് മുന്നില്‍ സാധങ്ങള്‍ എത്തിക്കുക. സാധനങ്ങള്‍ വീട്ടിലെത്തിക്കുമ്പോഴാണ് സാധനങ്ങളുടെ ബില്‍ അടക്കേണ്ടത്.  നിലവില്‍ ഈ രീതിയാണെങ്കിലും സമീപഭാവിയില്‍ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളി# ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി പണമടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇ-ഗ്രാബ് സംഘം പറഞ്ഞു. യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പിംഗ് സാധാരണമാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് വര്‍ധിച്ച തോതില്‍ പ്രാവര്‍ത്തികമായിട്ടില്ല. അബൂദാബിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഈമാസം മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആരംഭിക്കുന്നുണ്ട്. ഖത്തറില്‍ ലുലു എക്‌സ്പ്രസില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പരീക്ഷിച്ചിട്ടുണ്ട്. ദുബൈയിലെ ജിയന്റ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ഷങ്ങളായി നിലവിലുണ്ട്. ഫ്രഷ് ഖത്തര്‍ ഡോട്‌കോം എന്നപേരിലുള്ള വെബ്‌സൈറ്റ് വഴി 100 ഖത്തര്‍ റിയാലിന് മുകളിലുള്ള ദൈനംദിന അവശ്യവസ്തുക്കളും ഇലക്‌ട്രോണിക്‌സും ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ സ്വീകരിച്ച് എല്ലാ വൈകുന്നേരവും വീട്ടിലെത്തിച്ച് നല്‍കുന്നുണ്ട്. അല്‍ അസീസിയ, അല്‍വാബ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ഇ-ഗ്രാബ് പരിശോധനാ സേവനം നടത്തുന്നത്. ബഹ്‌റൈന്‍ സ്വദേശിയായ റാഹിദ് ഖാദറാണ് ഇ-ഗ്രാബ് വികസിപ്പിച്ചത്. ലോണ്ടറി സൗകര്യം ഓണ്‍ലൈനിലൂടെ ഉറപ്പ് വരുത്താന്‍ നാല് ആപ്പുകളാണ് പ്രവര്‍ത്തന സജ്ജമാകുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!