ഖത്തറില്‍ കപ്പലില്‍ പൊട്ടിത്തെറി അപകടം; മലയാളി യുവാവ് മരിച്ചു

ദോഹ: ഖത്തറില്‍ കപ്പലിലുണ്ടായ പൊട്ടിത്തെറി അപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. കൊയിലാണ്ടി ചാലില്‍ പറമ്പ് സ്വദേശി തണ്ണിമുഖത്ത് വലിയപുരയില്‍ സന്ദീപ്(34)ആണ് മരിച്ചത്.

ഏപ്രില്‍ 11 ന് രാത്രിയാണ് കപ്പല്‍ ടാങ്കറിലെ ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകം പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ഖത്തറിലെ മറൈന്‍ ഓഫ് ഷോര്‍ സര്‍വീസസ് കമ്പനിയിലെ സെക്കന്‍ഡ് ഓഫീസറായിരുന്നു സന്ദീപ്. കൂടെ ജോലി ചെയ്തിരുന്ന ഫിലിപ്പൈന്‍ സ്വദേശിയും മരിച്ചു.

അച്ഛന്‍ : ഭാര്‍ഗവന്‍, അമ്മ: പ്രമീള, ഭാര്യ: നികില, സഹോദരങ്ങള്‍: പ്രജീഷ്, പ്രഭിത.