ഖത്തറില്‍ വിദേശ തൊഴിലാളികള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ വരുന്നു

Untitled-1 copyദോഹ: ഖത്തറില്‍ തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്ന്‌ അവശത അനുഭവിക്കുന്ന പ്രവാസികളായ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിക്കുന്നു. പഴയ എയര്‍പോര്‍ട്ട്‌ മേഖലയില്‍ ആരംഭിക്കുന്ന ഷെല്‍ട്ടര്‍ ഹോം ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആയിരിക്കും നടത്തുക. ഖത്തറില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ തയ്യാറാക്കാന്‍ പോകുന്നത്‌.

വര്‍ക്ക്‌ സൈറ്റുകളിലും മറ്റും വെച്ച്‌ അപകടം സംഭവിക്കുകയും ജോലിക്ക്‌ പോകാന്‍ സാധിക്കാതെവരികയും ചെയ്‌ത പ്രവാസികള്‍ക്ക്‌ ഇതെരാരു താല്‍ക്കാലിക ഭവനമായിരിക്കുമെന്നാണ്‌ പറയുന്നത്‌. സ്വദേശത്തേക്ക്‌ പോകുന്നതു വരെ സുരക്ഷിതമായി തങ്ങുകയും വേണ്ടത്ര പരിചരണം ലഭിക്കുകയും ചെയ്യുക എന്നതാണ്‌ ഈ ഷെല്‍ട്ടര്‍ ഹോമുകളുടെ ഉദ്ദേശം.

ആശുപത്രികളിലെ പോലെ തന്നെ മികച്ച പരിചരണവും ഇവിടെ ലഭ്യമാകും. ഒരേ സമയം 14 തൊഴിലാളികളെ അധിവസിപ്പിക്കാന്‍ സൗകര്യമുള്ളവയായിരിക്കും ഷെല്‍ട്ടര്‍ ഹോമുകള്‍. പ്രവാസി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ചില പദ്ധതികളുടെ ഭാഗമായാണ്‌ ഷെല്‍ട്ടര്‍ഹോമുകള്‍ ഒരുക്കുന്നത്‌.