ഖത്തറില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സജീവ ചര്‍ച്ച:ഇന്ത്യന്‍ എംബസി

ദോഹ: രാജ്യത്ത് ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി ഖത്തര്‍ അതോറിറ്റികളുമായി നിരന്തരം ചര്‍ച്ചനടത്തി വരുന്നതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

നിലവിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ എംബസി വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സാധാരണ ജീവിതം തുടരാനാന്‍ ആവശ്യമായ എല്ലാത്തരത്തിലുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഖത്തരി അതോറിറ്റികള്‍ അറിയിച്ചതായി എംബസി വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്തെ ജനങ്ങളുടെ ജീവനും സുരക്ഷക്കും യാതൊരു തരത്തിലുമുള്ള ഭീഷണിയുമില്ല. ഭക്ഷ്യവിതരണത്തില്‍ ഒരുതരത്തിലുള്ള തടസവും നേരിട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും വാര്‍ത്തകള്‍ സത്യമാണെന്ന് ഉറപ്പു വരുത്താതെ പ്രചരിപ്പിക്കരുതെന്നും എംബസി വ്യക്തമാക്കി.

പുതിയ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ വിവരങ്ങളും എംബസിയുടെ@IndEmbDoha എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഓഫിസ് പ്രവര്‍ത്തനമണിക്കൂറുകളില്‍ 44255777 എന്ന ടെലിഫോണ്‍ നമ്പറിലും ഓഫീസ് സമയത്തിനുശേഷം 55575086 എന്ന നമ്പരിലും എംബസിയുമായി ബന്ധപ്പെടാം. ഇമെയില്‍ labour.doha@mea.gov.in. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയണമെങ്കില്‍ ഐ.സി.സി. (50536234) യെയും ഐ.സി.ബി.എ.ഫിനെയും ബന്ധപ്പെടാം. (55512810, 55532367, 66013225) .