Section

malabari-logo-mobile

ഖത്തറില്‍ പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധമാക്കി

HIGHLIGHTS : ദോഹ: ഇനിമുതല്‍ ഖത്തറില്‍ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബ്ബന്ധമാക്കി. ഗതാഗത നിയമത്തില്‍ അടുത്തിടെ മാറ്റം വരു...

ദോഹ: ഇനിമുതല്‍ ഖത്തറില്‍ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബ്ബന്ധമാക്കി. ഗതാഗത നിയമത്തില്‍ അടുത്തിടെ മാറ്റം വരുത്തിയ സാദ് അല്‍ ഖര്‍ജിയാണ് അറിയിച്ചത്. പല അപകടങ്ങളിലും വാഹനങ്ങള്‍ക്ക് കാര്യമായ തകരാറുണ്ടാകാറില്ല. എന്നാല്‍ റോഡിലേക്കു തെറിച്ചുവീണ് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് പിന്‍സീറ്റിലുള്ളവരും സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയത്.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിനാലാണ് ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ പുറത്തേക്കു തെറിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ ഇങ്ങനെ തെറിച്ചുവീഴുന്നതൊഴിവാക്കാന്‍ കഴിയുമെന്ന് അല്‍ ഖര്‍ജി പറഞ്ഞു.

sameeksha-malabarinews

മറ്റു നിയമങ്ങളെപ്പോലെ ദീര്‍ഘകാലം സ്ഥിരമായി നിര്‍ത്താവുന്നവയല്ല ഗതാഗത നിയമങ്ങളിലെ വ്യവസ്ഥകള്‍. അപകടങ്ങള്‍ക്കിടയാക്കുന്നകാര്യങ്ങളില്‍ നിയമം കര്‍ശനമാക്കുകയും ശിക്ഷകൂട്ടുകയും വേണമെന്ന് അല്‍ ഖര്‍ജി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!