ഖത്തറില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം

ദോഹ: പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുന്നു. വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സര്‍ക്കുലര്‍ പ്രകാരം ഗ്രേഡ് ഒന്നു മുതല്‍ ആറുവരെ ക്ലാസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും. ഈ ദിവസങ്ങളില്‍ ഏഴു പിരീഡായിരിക്കും. വ്യാഴാഴ്ച ദിവസം ആറു പിരീഡായിരിക്കും ഉണ്ടായിരിക്കുക.

ഗ്രേഡ് ഏഴ് മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ ഞായര്‍ മുതല്‍ ചൊവ്വ വരെ രാവിലെ ഏഴു മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 1.30 വരെയായിരിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രം ഉച്ചയ്ക്ക് 12.30 ന് ക്ലാസ് അവസാനിക്കും. ആറു പിരീഡ് വീതമായിരിക്കും ഈ രണ്ട് ദിവസം ഉണ്ടായിരിക്കുക.

Related Articles