സൗദിയുടെ പട്ടിക ഖത്തര്‍ തള്ളി

ദോഹ: സൗദി ഖത്തറിനെതിരെ പുറത്തിറക്കുമെന്ന് പറഞ്ഞ പരാതി പട്ടിക ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ തള്ളി.

ഖത്തറിനെതിരെയുള്ള പരാതികളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്ന് ലണ്ടനിലെ സൗദി എംബസിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അല്‍ ജുബൈര്‍ പ്രഖ്യാപിച്ചത്. ഈ പ്രസ്താവന തള്ളിക്കൊണ്ട് മീഡിയ കോര്‍പ്പറേഷന്‍ സി ഇ ഒ ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.

അതെസമയം ഖത്തറിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ അതുണ്ടായില്ലെന്നും ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ഇപ്പോള്‍ വിദ്വേഷപരമായ പരാതി ഉണ്ടാക്കാനുള്ള ശ്രമമാണെന്നുമാണ് സി ഇ ഒ പ്രതികരിച്ചത്.

Related Articles