ഖത്തര്‍ അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റില്‍ രണ്ട് മാസത്തെ ഗതാഗത നിയന്ത്രണം

ദോഹ: അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റില്‍ റോഡ് വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതലാണ് നിയന്ത്രണം ആരംഭിച്ചത്. ഇവിടെ നിലവിലെ യു ടേണ്‍ അടയ്ക്കുകയും താല്‍ക്കാലിക ഗതാഗത സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇവടെ നിലവില്‍ റോഡിന് രണ്ട് വരിയാണ് ഉള്ളത്. ഇത് നാലുവരിയായി വികസിപ്പിക്കുകയാണെന്ന് അശ്ഗാല്‍ അറിയിച്ചു. വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള വേഗത മണിക്കൂറില്‍ 80 എന്നതില്‍ നിന്ന് 50 ലേക്ക് കുറച്ചിട്ടുണ്ട്.

ഇവിടെ സ്ഥാപിച്ചിട്ടുള്ള സൈന്‍ബോര്‍ഡുകള്‍ ശ്രദ്ധിച്ച് ആളുകള്‍ വാഹനം ഓടിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles