ഖത്തറില്‍ ഇസ്ഗാവ ഇന്റര്‍ചെയ്ഞ്ചില്‍ ഗാതഗത നിയന്ത്രണം

ദോഹ:നോര്‍ത്ത് റോഡ് കോറിഡോര്‍ വിപുലീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്ന് അല്‍ ഷമാല്‍ റോഡില്‍ ഇസ്ഗാവ ഇന്റര്‍ചെയ്ഞ്ചില്‍ പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇസ്ഗാവ ഇന്റര്‍ചെയ്ഞ്ചിന്റെ പടിഞ്ഞാറുഭാഗം നാളെമുതല്‍ നവംമ്പര്‍ ഒന്നുവരെ 42 ദിവസത്തേക്കാണ് അടച്ചിടുക.

ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് വാഹനയാത്രക്കാര്‍ക്ക് ഇസ്ഗാവ ഇന്റര്‍ചെയ്ഞ്ചിനു പകരം അല്‍ ഖരൈത്തിയാത്ത് ഇന്റര്‍ചെയ്ഞ്ച് പ്രയോജനപ്പെടുത്താം. സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും മാപ്പില്‍ കാണിച്ചിരിക്കുന്ന അപ്രോച്ച് റോഡുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

അതെസമയം അല്‍ ഷമാല്‍ റോഡിലേക്കു പ്രവേശിക്കാനും പുറത്തുപോകാനുമായി പുതിയതായി നിര്‍മിച്ച സര്‍വീസ് റോഡുകളും പ്രയോജനപ്പെടുത്താം.

Related Articles