ഖത്തറിലെ റോഡുകള്‍ ഏറ്റവും സുരക്ഷിതം വെള്ളിയാഴ്ചകളില്‍

doha roadദോഹ: ഖത്തറിലെ റോഡുകള്‍ ഏറ്റവും സുരക്ഷിതം വെള്ളിയാഴ്ചകളിലാണെന്ന് പഠനം. 340 ട്രാഫിക്ക് അപകടങ്ങളില്‍ നടത്തിയ പഠനത്തില്‍ വിദ്യാര്‍ഥികളും ജോലിയന്വേഷിക്കുന്നവരുമാണ് അപകടങ്ങളില്‍ പെടുന്നവരില്‍ കൂടുതല്‍.
അപകടങ്ങളില്‍ 47 ശതമാനവും വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും ഇവയില്‍ ഏറിയകൂറും വിദ്യാര്‍ഥികളും ജോലി തേടുന്ന യുവാക്കളുമാണ്. ഡവലപ്‌മെന്റ് പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് പഠനം നടത്തിയത്. അപകടത്തില്‍പ്പെട്ടവരെല്ലാം 25 വയസ്സിന് താഴെയുള്ളവരാണ്.
യുവഡ്രൈവര്‍മാര്‍ വളരെ വേഗത്തിലും അശ്രദ്ധമായും നിയമങ്ങളെ കുറിച്ച് ബോധമില്ലാതെയും റോഡ് സുരക്ഷ പാലിക്കാതെയുമാണ് വാഹനമോടിക്കുന്നതെന്നാണ് പഠനം പറയുന്നത്.
ആറ് വര്‍ഷത്തിലും അതില്‍ താഴെയും ഡ്രൈവിംഗ് പരിചയമുള്ളവരാണ് അപകടമുണ്ടാക്കുന്നിവരില്‍ പകുതിയുമെന്നും പഠനം പറയുന്നു.