ഖത്തര്‍ വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഗതാഗത നിയന്ത്രണം

ദോഹ: വെസ്‌ററ് ഇന്‍ഡട്രിയല്‍ സ്ട്രീറ്റില്‍ 33 ാം നമ്പര്‍ റൗണ്ട് എബൗട്ട് മുതല്‍ രണ്ടാം നമ്പര്‍ റൗണ്ട് വരെയുള്ളഭാഗം താല്‍ക്കാലികമായി അടയ്ക്കും. ഈ ഭാഗത്തെ അവസാനവട്ട ടാറിങ് പൂര്‍ത്തിയാക്കുന്നതിനാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാം തിയ്യതി മുതല്‍ 14 വരെയാണ് നിരോധനമെന്ന് അഷ്ഗാല്‍ അറിയിച്ചു.

ഇരുവശങ്ങളിലുമായി എട്ടുവരി ഗതാഗതം സാധ്യമാക്കുന്ന തരത്തിലാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റോഡ് വികസനം നടത്തുന്നത്. അടയ്ക്കുന്ന പാതകള്‍ക്കു പകരം സല്‍വ റോഡിനെയും ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ മേഖലയേയും ബന്ധിപ്പിക്കുന്ന പ്രദേശത്തെ മറ്റ് റോഡുകള്‍ ഉപയോഗിക്കാമെന്നാണ് അഷ്ഗാല്‍ അധികൃതര്‍ അറിയിച്ചു.