ഖത്തറില്‍ അല്‍ ലുഖ്താ സ്ട്രീറ്റില്‍ 10 മുതല്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടും

ദോഹ: ദുഖാന്‍ ഹൈവേ(കിഴക്ക്)യുടെ ഭാഗമായ മുഖ്യ ട്രക്ക് പാതാ നിര്‍മ്മാണജോലികള്‍ക്കായി അല്‍ ലുഖ്താ സ്ട്രീറ്റില്‍ 3.5 കിലോമീറ്റര്‍ ഭാഗത്തു വെള്ളി(നവംബര്‍ 10) മുതല്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് അഷ്ഗാല്‍ അറിയിച്ചു. അല്‍ ലുഖ്താ സ്ട്രീറ്റില്‍ നിന്നും കിഴക്കോട്ട് ഖത്തര്‍ അക്കാദമി ഇന്റര്‍സെക്ഷന്‍ വരെയുള്ള ഭാഗത്താണു ട്രക്ക് പാതാ നിര്‍മ്മാണം നടക്കുന്നത്.

നിര്‍മ്മാണ ജോലികള്‍ ഈ ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് അഷ്ഗാല്‍ ലക്ഷ്യമിടുന്നത്. അതുവരെയാണ് വാഹനങ്ങല്‍ വഴിതിരിച്ചുവിടുന്നത്.