Section

malabari-logo-mobile

ഖത്തറില്‍ അല്‍ ഷാമല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

HIGHLIGHTS : ദേഹ: അല്‍ ഷമാല്‍ റോഡിലെ അല്‍ ഖോര്‍ ഇന്റര്‍ ചെയ്ഞ്ചിനു ഉം ഇസ്മിറ ഇന്റര്‍ ചെയ്ഞ്ചിനുമിടയില്‍ വടക്കോട്ടുള്ള ഗതാഗത നിയന്ത്രണം നാളെ രാവിലെ മുതല്‍. വടക്ക...

ദേഹ: അല്‍ ഷമാല്‍ റോഡിലെ അല്‍ ഖോര്‍ ഇന്റര്‍ ചെയ്ഞ്ചിനു ഉം ഇസ്മിറ ഇന്റര്‍ ചെയ്ഞ്ചിനുമിടയില്‍ വടക്കോട്ടുള്ള ഗതാഗത നിയന്ത്രണം നാളെ രാവിലെ മുതല്‍. വടക്കോട്ടുള്ള പാതയില്‍ 3.5 കി മീ ദൂരം വരെ നാളെ രാവിലെ മുതല്‍ എട്ടുവരയൊണ് നിയന്ത്രണമുണ്ടായിരിക്കുക.

ഓര്‍ബിറ്റല്‍ റോഡിലെ ബാക്കിയുള്ള സിഗ്നലുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അല്‍ ഷമാല്‍ റോഡിലൂടെ അല്‍ റുവൈസ് ലക്ഷ്യമാക്കി പോകുന്നവര്‍ അല്‍ഖോര്‍ ഇന്റര്‍ ചെയ്ഞ്ചില്‍ നിന്ന് അല്‍ മസ്‌റൂവ റോഡിലേക്കു തിരിയണം. ഇവിടെ നിന്ന് വലതുവശം ചേര്‍ന്ന് അല്‍ റുവൈസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന റോഡിലേക്ക് തിരിയണം.

sameeksha-malabarinews

ഇവിടെ നിന്ന് 500 മീറ്റര്‍ പോയതിനു ശേഷം ഉം ഇസ്മിറ ഇന്റര്‍ ചെയ്ഞ്ചില്‍ നിന്ന് അല്‍ ഷമാല്‍ റോഡിലേക്ക് കയറി അതിലൂടെ അല്‍ റുവൈസിലേക്ക് പതിവുപോലെ പോകാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!