ഖത്തറില്‍ പുതിയ ഓര്‍ബിറ്റല്‍ ഹൈവേയില്‍ ഗതാഗതനിയന്ത്രണം

ദോഹ: സല്‍വ റോഡിലെ 24 ാം നമ്പര്‍ ഇന്റര്‍ചേഞ്ചില്‍ നിന്നു മിസൈദിലേക്കുള്ള ട്രക്ക് റൂട്ടില്‍ രണ്ടര കിലോമീറ്റര്‍ ഗതാഗതം താല്‍ക്കാലിക പാതയിലൂടെ തിരിച്ചുവിടുന്നു. രണ്ടുദിശകളിലും അഞ്ചുവരി ഗതാഗതം സാധ്യമാക്കും വിധത്തില്‍ പുതിയ ഓര്‍ബിറ്റല്‍ ഹൈവേ വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടുഘട്ടങ്ങളായാണ് പുതിയ ക്രമീകരണം.

ഇന്നുമുതല്‍ കിഴക്കോട്ടുള്ള വാഹനങ്ങള്‍ പൊതുഗതാഗത ഡയറക്ടറേറ്റിന്റെ സഹായത്തോടെ താല്‍കാലിക പാതയിലൂടെ തിരിച്ചുവിടും. പടിഞ്ഞാറു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഈ മാസം 17 മുതലും വഴിതിരിച്ചുവിടും. നിലവിലുള്ള പാതയ്ക്കു സമാന്തരമായാണ് ഇരുവശത്തുമായി താല്‍ക്കാലിക പാതയൊരുക്കുന്നത്.

പുതിയ ഓര്‍ബിറ്റല്‍ ഹൈവേയുടെ ജോലികള്‍ തീരുന്ന മുറയ്ക്കു ഗതാഗതം അതിലൂടെയാക്കും. പുതിയ റോഡിന്റെ നിര്‍മാണം നടക്കുന്ന രണ്ടര കിലോമീറ്ററില്‍ ട്രാഫിക് സിഗ്നലുകളും സൈന്‍ബോര്‍ഡുകളും ശ്രദ്ധിച്ചു വാഹനമോടിക്കണമെന്ന് അഷ്ഗാല്‍ അറിയിച്ചു. ഇവിടെ വേഗപരിധി മണിക്കൂരില്‍ 80 കിലോമീറ്ററായി തുടരും.