Section

malabari-logo-mobile

ഖത്തറില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി

HIGHLIGHTS : ദോഹ: ഖത്തറില്‍ ഒരാള്‍ക്ക് മാരകമായ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോമിന് (മെര്‍സ്) കാരണമാകുന്ന കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ സുപ്രിം കൗണ്‍സില...

undefinedദോഹ: ഖത്തറില്‍ ഒരാള്‍ക്ക് മാരകമായ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോമിന് (മെര്‍സ്) കാരണമാകുന്ന കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ സുപ്രിം കൗണ്‍സില്‍ വാര്‍ത്താ കുറിപ്പിലൂടെ വെളിപ്പെടുത്തി. 71കാരനും പ്രമേഹ രോഗിയുമായ ഖത്തറിയ്ക്കാണ് ലബോറട്ടറിയില്‍ നടത്തിയ രക്തപരിശോധനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ നല്‍കിവരുന്നുണ്ട്. സഊദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് അസുഖ ബാധിതനായത്. ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗ്ഗം അല്‍ഹസയിലെത്തിയ ഇദ്ദേഹത്തിന് അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് അവിടെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് ഇയാളെ ഹെലികോപ്റ്റര്‍ ആംബുലന്‍സ് വഴി ഖത്തറിലേക്ക് കൊണ്ടുവന്നു. ഇതുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും മറ്റുള്ളവരില്‍ നിന്ന് അകറ്റി പ്രത്യേകമായി ചികിത്സ ലഭ്യമാക്കുകയും ചെയ്തതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഈ രോഗികളുമായി ഇടപഴകിയവരുടേയും ഇവര്‍ക്ക് ചികിത്സ നല്‍കിയവരുടേയും രക്തസാംപിളുകള്‍ പരിശോധിക്കുകയും ആര്‍ക്കും വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി കൗണ്‍സിലിന്റെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ആരോഗ്യ സേവന കേന്ദ്രങ്ങള്‍ക്കും സംശയമുള്ള കേസുകളില്‍ അടിയന്തരമായി സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!