ഖത്തറില്‍ ഈയാഴ്‌ച കനത്ത മഴക്ക്‌ സാധ്യത

downloadദോഹ: ഈ ആഴ്ച ഇടിയോടു കൂടി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തിയേറിയ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാഴ്ചാ പരിധി കുറയുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നു മുതല്‍ ബുധനാഴ്ച വരെ കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകും. കാറ്റിന്റെ ഗതി മാറുന്നതിനാലും അന്തരീക്ഷത്തില്‍ മര്‍ദ്ദവ്യത്യാസമുണ്ടാകുന്നതിനാലും അന്തരീക്ഷ ഈര്‍പ്പത്തില്‍ വര്‍ധനവുണ്ടാകും. ഈ ആഴ്ചയില്‍ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസുമാണ് പ്രതീക്ഷിക്കുന്നത്.