Section

malabari-logo-mobile

ഖത്തറില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യത

HIGHLIGHTS : ദോഹ: രാജ്യത്ത് അടുത്ത ദിവസങ്ങളിലായി ഇടിമിന്നലോടെയുള്ള ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട...

ദോഹ: രാജ്യത്ത് അടുത്ത ദിവസങ്ങളിലായി ഇടിമിന്നലോടെയുള്ള ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഇന്നും നാളെയും പല സ്ഥലങ്ങളിലും ആകാശം മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ ചില മേഖലകളില്‍ മഴ ചാറാനും സാധ്യതയുണ്ട്. ഇപ്പോള്‍ ഖത്തറിന്റെ അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്ന ന്യൂനമര്‍ദ്ധമാണ് ഈ അസ്ഥിര കാലാവസ്ഥയ്ക്ക് കാരണം.

ബുധനാഴ്ച കാര്‍മേഘങ്ങള്‍ കൂടുതലായിരിക്കുമെന്നും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

sameeksha-malabarinews

വെള്ളിയാഴ്ച ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് കടലില്‍ വന്‍തിരമാലകള്‍ ഉയരാന്‍ ഇടയാക്കും. കാലവസ്ഥയിലുണ്ടാകാനിരിക്കുന്ന ഈ മാറ്റം തണപ്പു വര്‍ധിക്കാന്‍ ഇടയാക്കും. അടുത്ത ആഴ്ച ആദ്യത്തോടെ തന്നെ കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലായിരിക്കും തണുപ്പേറുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!