Section

malabari-logo-mobile

ഖത്തറില്‍ 122 പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നു

HIGHLIGHTS : ദോഹ: ഖത്തറില്‍ 122 പ്രസിദ്ധീകരണങ്ങള്‍ എട്ട് ഭാഷകളിലായി പുറത്തിറങ്ങുന്നു. ഇതില്‍ 52 ശതമാനം അറബി പ്രസിദ്ധീകരണങ്ങളാണ്. ഖത്തറിലെ പത്രങ്ങളേയും മാസികകളേയ...

qatarദോഹ: ഖത്തറില്‍ 122 പ്രസിദ്ധീകരണങ്ങള്‍ എട്ട് ഭാഷകളിലായി പുറത്തിറങ്ങുന്നു. ഇതില്‍ 52 ശതമാനം അറബി പ്രസിദ്ധീകരണങ്ങളാണ്. ഖത്തറിലെ പത്രങ്ങളേയും മാസികകളേയും കുറിച്ചുള്ള കണക്ക് ആദ്യമായാണ് പുറത്തുവിടുന്നത്. കലാ- സാംസ്‌ക്കാരിക- പൈതൃക മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
അഞ്ച് അറബി പത്രങ്ങള്‍ക്ക് തുല്യമായി അത്രയും എണ്ണം മലയാളം പത്രങ്ങളും ഖത്തറില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഖത്തറിലെ പ്രവാസി ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നാണെന്നും അതുകൊണ്ടാണ് അറബി പത്രങ്ങളുടെ അത്രയും മലയാളം പത്രങ്ങളും ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്നത്. നാല് ഇംഗ്ലീഷ് പത്രങ്ങളാണ് ഖത്തറില്‍ നിന്നും പുറത്തിറങ്ങുന്നത്.
കലാ- സാംസ്‌ക്കാരിക- പൈതൃക മന്ത്രാലയത്തിലെ റിസര്‍ച്ച് ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് വിഭാഗം ആദ്യമായാണ് ഇത്തരമൊരു പഠനം നടത്തുന്നത്. ഖത്തറിലെ പ്രസിദ്ധീകരണങ്ങളേയും അവയുടെ വൈവിധ്യങ്ങളേയും കുറിച്ചാണ് പഠനത്തിലുള്ളത്.
ഇംഗ്ലീഷ് ഭാഷയില്‍ 22 പ്രസിദ്ധീകരണങ്ങളാണ് പുറത്തിറങ്ങുന്നത്. ആകെയുള്ള 122 പ്രസിദ്ധീകരണങ്ങളില്‍ 22 ശതമാനവും ഇംഗ്ലീഷിലാണ്. ഇതില്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നത് നാല് ശതമാനമാണ്. ഫിലിപ്പൈനിലെ പ്രാദേശിക ഭാഷയായ തഗാലോഗില്‍ ഒരു പത്രവും നേപ്പാളിയില്‍ രണ്ട് വാരികകളും തമിഴ്, സിംഹള, ഉര്‍ദു ഭാഷകളില്‍ ഓരോ വാരികകളുമാണ് പ്രസിദ്ധീകരിക്കുന്നത്.
ഖത്തറില്‍ എട്ട് ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നുവെന്നത് രാജ്യത്തെ ജനസംഖ്യയുടെ നാനാത്വമാണ് കാണിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വിവിധ ഭാഷകളില്‍ ഇറങ്ങുന്ന 31 പ്രസിദ്ധീകരണങ്ങള്‍, 20 പത്രങ്ങള്‍, 11 മാസികകള്‍, ബിസിനസ് മാസികകള്‍, ഏഴ് കുട്ടികളുടെ മാസികകള്‍, അഞ്ച് മത പ്രസിദ്ധീകരണങ്ങള്‍, നാല് സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണങ്ങള്‍, നാല് ടൂറിസം പ്രസിദ്ധീകരണങ്ങള്‍, പ്രതിരോധ രംഗത്തെ പ്രസിദ്ധീകരണങ്ങള്‍, രണ്ട് രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍, മൂന്ന് വനിതാ പ്രസിദ്ധീകരണങ്ങള്‍, ഒരു ശാസ്ത്ര- സാങ്കേതിക  പ്രസിദ്ധീകരണം  തുടങ്ങിയവയാണ് ഉള്‍പ്പെടുന്നത്.
ദിനപത്രങ്ങളില്‍ അറബി പത്രങ്ങള്‍ 25 ശതമാനമാണ്. ബാക്കി അനറബി പത്രങ്ങളാണ് 75 ശതമാനവും. അറബിക്ക് പ്രസിദ്ധീകരങ്ങള്‍ 63, അറബിക്കും ഇംഗ്ലീഷും ചേര്‍ന്ന് 26, ഇംഗ്ലീഷ് 22, മലയാളം 5, നേപ്പാളി 2, ഉര്‍ദു, തഗലോഗ്, സിംഹള, തമിഴ് ഒന്നുവീതം എന്നിങ്ങനെയാണ് പ്രസിദ്ധീകരണങ്ങളുടെ ഭാഷാ അനുപാതം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!