ബഹ്‌റൈനില്‍ പുകയില,ശീതളപാനിയങ്ങള്‍ എന്നിവയ്ക്ക് അധിക നികുതി;നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം

മനാമ: രാജ്യത്ത് മൂല്യവര്‍ധിത നികുതി(വാറ്റ്), പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഊര്‍ജ, ശീതള പാനീയങ്ങള്‍ക്കുമുള്ള അധികനികുതി എന്നിവയ്ക്ക് വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ക്കു ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.

വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുന്ന ബില്ലില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്ത വര്‍ഷം ആദ്യപാദത്തില്‍ നിയമം പ്രാബല്യത്തിലാകും. 5% ആയിരിക്കും വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള മൂല്യവര്‍ധിത നികുതി.

എന്നാല്‍ അധികനികുതി ചുമത്തുന്നതോടെ പുകയില ഉല്‍പ്പന്നങ്ങള്‍, ഊര്‍ജപാനീയങ്ങള്‍ എന്നിവയുടെ വില ഇരട്ടിയും ശീതളപാനായങ്ങളുടെ വില 50 ശതമാനവും വര്‍ധിക്കും.